ഐഎഎസ് ഓഫീസറുടെ ഭാര്യ ​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്കു ശേഷം തിരിച്ചെത്തി, ജീവനൊടുക്കി

കഴിഞ്ഞ ദിവസം തിരികെയെത്തിയ സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് രൺജീത് നിലപാടെടുത്തു. തുടർന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ഐഎഎസ് ഓഫീസറുടെ ഭാര്യ ​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്കു ശേഷം തിരിച്ചെത്തി, ജീവനൊടുക്കി
Updated on

ഗാന്ധിന​ഗർ: ​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഓഫീസറുടെ ഭാര്യ മാസങ്ങൾക്കു ശേഷം തിരിച്ചെത്തി ജീവനൊടുക്കി. ​ഗുജറാത്തിലാണ് സംഭവം. ഒമ്പതുമാസം മുമ്പാണ് ​ഗുജറാത്ത് ഇലക്ട്രിസിറ്റി റെ​ഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയായ രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ആൺസുഹൃത്തായ മഹാരാജയ്ക്കൊപ്പം പോയത്. കഴിഞ്ഞ ദിവസം തിരികെയെത്തിയ സൂര്യയെ വീട്ടിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് രൺജീത് നിലപാടെടുത്തു. തുടർന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയ്യാറായിട്ടില്ല.

ഭാര്യ വീട്ടിൽ തിരിച്ചെത്തിയെന്ന് അറിഞ്ഞ രൺജീത്, അവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് വീട്ടുജോലിക്കാർക്ക് ഫോണിലൂടെ നിർദ്ദേശം നൽകി. ഇതറിഞ്ഞ സൂര്യ വീടിനു മുന്നിൽ ബഹളം വെക്കുകയും പിന്നാലെ വിഷം കഴിക്കുകയുമായിരുന്നു. തുടർന്ന് അവർ തന്നെ 108 ആംബുലൻസിനെ സഹായത്തിന് വിളിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. ​​ഗുണ്ടാനേതാവായ ആൺസുഹൃത്തിനും അയാളുടെ സഹായിക്കും ഒപ്പം ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും സൂര്യ പ്രതിയാണ്.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാവും സൂര്യ വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് രൺജീതിന്റെ അഭിഭാഷകൻ ഹിതേഷ് ​ഗുപ്ത പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ട് രൺജീത് ഹർജി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. സൂര്യയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴിൽ എഴുതിയിരിക്കുന്ന ഈ കുറിപ്പിലെ വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല.

ജൂലൈ 11നാണ് ആൺസുഹൃത്തിനൊപ്പം ചേർന്ന് സൂര്യ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കമായിരുന്നു കാരണം. മോചനദ്രവ്യമായി രണ്ടുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മധുര പൊലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു. പിന്നാലെ, സൂര്യയടക്കമുള്ള പ്രതികൾക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

ഐഎഎസ് ഓഫീസറുടെ ഭാര്യ ​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്കു ശേഷം തിരിച്ചെത്തി, ജീവനൊടുക്കി
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ വക;210 ലക്ഷം യുവാക്കൾക്ക് പ്രയോജനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com