ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു
ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി
Updated on

അഹമ്മദാബാദ്: ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. അർദ്ധ രാത്രി വരെ ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് അഞ്ചുപേരെ രക്ഷിക്കാനായതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. കേശർബെൻ കഞ്ചാരിയ (65), പേരമക്കളായ പ്രീതിബെൻ കഞ്ചാരിയ (15), പായൽബെൻ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേ സമയം സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ അണക്കെട്ടുകൾ കവിഞ്ഞൊഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ദുരിതബാധിത ജില്ലകളിൽ ഭരണ കൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി
കശ്മീരിലെ കുപ്‍വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, സൈനികന് പരിക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com