ഓടുന്ന കാറിൽ അഭ്യാസവുമായി 'സ്പൈഡർമാൻ'; കയ്യോടെ പൊക്കി പൊലീസ്

കാറോടിച്ചിരുന്ന ഗൗരവ് സിങ് (19) എന്നയാളെയും പൊലീസ് പിടികൂടി
ഓടുന്ന കാറിൽ അഭ്യാസവുമായി 'സ്പൈഡർമാൻ'; കയ്യോടെ പൊക്കി പൊലീസ്
Updated on

ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ഓടുന്ന കാറിൽ അഭ്യാസം നടത്തിയ 'സ്പൈഡർമാൻ' കസ്റ്റഡിയിൽ. നജാഫ്ഗഡ് സ്വദേശിയായ ആദിത്യ(20)നാണ് സ്പൈഡർമാന്‍റെ വേഷമണിഞ്ഞ് കാറിന്‍റെ ബോണറ്റിന് മുകളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് ദ്വാരക ട്രാഫിക് പൊലീസ് നടപടിയെടുത്തത്. കാറോടിച്ചിരുന്ന ഗൗരവ് സിങ് (19) എന്നയാളെയും പൊലീസ് പിടികൂടി. സ്പൈഡർമാന്‍റെ വേഷത്തിലുള്ള യുവാവിന്‍റെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ അപകടകരമായി വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കൽ തുടങ്ങി 26,000 രൂപ പിഴയടക്കാനുള്ള കുറ്റം ഇവർക്കുമേൽ ചുമത്തുകയായിരുന്നു.

ഈ വർഷം ഏപ്രിലിൽ സ്‌പൈഡർമാന്‍റെ വേഷം ധരിച്ച് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച 19 കാരിയെയും യുവാവിനെയും ഡൽഹി പൊലീസ് പിടികൂടിയിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഡൽഹി ട്രാഫിക് പൊലീസ് ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു. റോഡുകളിലെ ഇത്തരം അശ്രദ്ധമായ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും നിയമം ഉയർത്തിപ്പിടിക്കാനും റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. അപകടകരമായ ഡ്രൈവിംഗോ ട്രാഫിക് നിയമലംഘനമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡൽഹി ട്രാഫിക് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com