മമത ബാനർജി പങ്കെടുത്ത കൊൽക്കത്ത പരിപാടിയിൽ ഗേറ്റ് തകർന്നു; രണ്ട് പേർക്ക് പരിക്കേറ്റു

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മമത ബാനർജി പങ്കെടുത്ത കൊൽക്കത്ത പരിപാടിയിൽ ഗേറ്റ് തകർന്നു; രണ്ട് പേർക്ക് പരിക്കേറ്റു
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത സാംസ്കാരിക പരിപാടിക്കിടെ താൽക്കാലിക ഗേറ്റ് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ധനധാന്യ ഓഡിറ്റോറിയത്തിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിഹാസ നടൻ ഉത്തംകുമാറിൻ്റെ 44-ാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സുരക്ഷാ വീഴ്ചയാണോ എന്ന് പരിശോധിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഓഡിറ്റോറിയത്തിന് സമീപത്തെ മറ്റ് ചില ഹോർഡിംഗുകൾ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. 2023 ഏപ്രിൽ 13-ന് മമത ബാനർജിയാണ് ധനധാന്യ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com