ബെംഗളൂരിൽ തീവണ്ടിയിൽ കടത്തുകയായിരുന്ന മാംസം പിടികൂടി; ഏത് മൃഗത്തിൻ്റേതാണെന്ന് കണ്ടെത്താനായിട്ടില്ല

മാംസത്തിൻ്റെ ഉത്ഭവം കൃത്യമായി നിർണ്ണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിളുകൾ എടുത്തിട്ടുണ്ട്
ബെംഗളൂരിൽ തീവണ്ടിയിൽ കടത്തുകയായിരുന്ന മാംസം പിടികൂടി; ഏത് മൃഗത്തിൻ്റേതാണെന്ന് കണ്ടെത്താനായിട്ടില്ല
Updated on

ബെംഗളൂരു : ബെംഗളൂരിൽ തീവണ്ടിയിൽ കടത്തുകയായിരുന്ന മാംസം പിടികൂടി. ബെംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്നാണ് സംശയാസ്പദമായ രീതിയിൽ കടത്തുകയായിരുന്ന മാംസമാണ് പിടികൂടിയത്. മാംസം ഏത് മൃഗത്തിൻ്റേതാണെന്ന് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. മാംസത്തിൻ്റെ ഉത്ഭവം കൃത്യമായി നിർണ്ണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഏത് മൃഗത്തിൻ്റേതാണെന്ന് പരിശോധിക്കാൻ എഫ്എസ്എസ്എഐ സാമ്പിളുകൾ ശേഖരിച്ചുവെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ ആരോഗ്യ, മൃഗസംരക്ഷണ സ്പെഷ്യൽ കമ്മീഷണർ വികാസ് കിഷോർ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും പൊലീസും ഇത് സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറച്ചി കയറ്റുമതിയെക്കുറിച്ച് ഭക്ഷ്യഅതോറിറ്റിക്ക് നേരത്തെയും പരാതി ലഭിച്ചിരുന്നു. ഭക്ഷണശാലകളിൽ വിളമ്പുന്ന മാംസത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കകളും ബിബിഎംപിയെ ആളുകൾ അറിയിച്ചിരുന്നു.

ബെംഗളൂരിൽ തീവണ്ടിയിൽ കടത്തുകയായിരുന്ന മാംസം പിടികൂടി; ഏത് മൃഗത്തിൻ്റേതാണെന്ന് കണ്ടെത്താനായിട്ടില്ല
രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചു; യുവാവിനെ അയല്‍വാസി വെട്ടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com