വയനാടിന് കൈത്താങ്ങ്: 25 ലക്ഷം രൂപ നൽകി കമൽഹാസൻ

കമലിന് പുറമെ സൂര്യ, കാർത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും സഹായം നൽകിയിരുന്നു

dot image

ചെന്നൈ: വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കമൽഹാസൻ. 25 ലക്ഷം രൂപയാണ് കമൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കമലിന് പുറമെ സൂര്യ, കാർത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്ത്തിയും ചേര്ന്ന് 50 ലക്ഷം രൂപ നല്കിയപ്പോൾ രശ്മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്. തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.

വയനാടിന് കൈത്താങ്ങ്: സൂര്യയും ജ്യോതികയും കാര്ത്തിയും ചേര്ന്ന് 50 ലക്ഷം രൂപ നല്കി

അതേസമയം ഉരുള്പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. ആയിരത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാനായിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us