'ലാറ്ററൽ എൻട്രി' ആദ്യം കൊണ്ടുവന്നത് യുപിഎ'; രാഹുലിന് മറുപടിയുമായി ബിജെപി

കോൺഗ്രസ് കാണിക്കുന്നത് ഇരട്ടത്താപ്പെന്നും ഈ രീതി ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും ബിജെപി മറുപടി നൽകി

dot image

ദില്ലി: പ്രധാനപ്പെട്ട കേന്ദ്ര ഗവണ്മെന്റ് തസ്തികകളിലേക്കുള്ള 'ലാറ്ററൽ എൻട്രി' നിയമങ്ങളെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. വിഷയത്തിൽ കോൺഗ്രസ് കാണിക്കുന്നത് ഇരട്ടത്താപ്പെന്നും ഈ രീതി ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും ബിജെപി മറുപടി നൽകി.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കോൺഗ്രസിനും രാഹുലിനും മറുപടിയുമായി രംഗത്തുവന്നത്. 2005ൽ യുപിഎ ഭരണകാലത്ത് വീരപ്പ മൊയ്ലി അധ്യക്ഷനായ കമ്മീഷനുണ്ടായിരുന്ന കാര്യം ഓർമിപ്പിച്ചായിരുന്നു മറുപടി. വീരപ്പ മൊയ്ലി അധ്യക്ഷനായ രണ്ടാമത് അഡ്മിൻ റിഫോംസ് കമ്മീഷൻ ലാറ്ററൽ എൻട്രി എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. യുപിഎ സർക്കാർ കൊണ്ടുവന്ന ഈ ശുപാർശ നടപ്പിലാക്കാനാണ് എൻഡിഎ ശ്രമിക്കുന്നതെന്നും ഈ രീതി ഭരണസംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടി;കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നുമായിരുന്നു 'ലാറ്ററൽ എൻട്രി'യിൽ രാഹുൽ ഗാന്ധിയുടെ വിമർശനം.

യുപിഎസ്സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം 'രാഷ്ട്രീയ സ്വയംസേവക് സംഘ'ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

മുണ്ടക്കൈ: ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക ബാങ്ക് തിരിച്ച് നൽകും; ഇന്ന് ബാങ്കേഴ്സ് സമിതി യോഗം

ഐഎഎസ് ഉദ്യോഗസ്ഥർ നിയമിതരാകേണ്ട തസ്തികകളിൽ ഇത്തരത്തിൽ കരാർ നിയമനം നടക്കുന്നത് യുപിഎസ്സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രതികരണത്തിൽ, കോർപ്പറേറ്റുകൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും രാഹുൽ ആരോപിച്ചു. ചില കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിൻ്റെ പ്രധാന ഉദാഹരണമാണ് സെബി, അവിടെ ആദ്യമായി സ്വകാര്യമേഖലയിൽ നിന്നുള്ള ഒരാളെ ചെയർപേഴ്സണാക്കിയെന്നും രാഹുൽ വിമർശിച്ചു. ഇത് തീർത്തും ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുൽ വിമർശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us