പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള് സോഷ്യല് മീഡിയയിലൂടെയും മറ്റും നമ്മള് കാണാറുണ്ട്. പേടിപ്പെടുത്ത ഒരു വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. വീടിനകത്ത് നിന്ന് കൂറ്റന് പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ദൃശ്യങ്ങള് എവിടെ നിന്നുള്ളതാണ് എന്നതില് വ്യക്തതയില്ല.
സാരി ധരിച്ചെത്തിയ യുവതിയാണ് വീടിനകത്ത് നിന്ന് പാമ്പിനെ പിടികൂടിയത്. സുരക്ഷാ സംവിധാനങ്ങള് ഒന്നുമില്ലാതെ, വെറുംകൈ കൊണ്ടാണ് യുവതി ചേര പാമ്പിനെ പിടികൂടിയത്. തുടര്ന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന യുവതി പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയില് വ്യക്തമാണ്. ഒടുവില് ആളൊഴിഞ്ഞ സ്ഥലത്ത് പാമ്പിനെ തുറന്നുവിടുന്നിടത്താണ് ദൃശ്യങ്ങള് അവസാനിക്കുന്നത്.
ചിലര് യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോള് മറ്റു ചിലര് ഇത്തരത്തില് പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തില് വിമര്ശനവും ഉന്നയിച്ചു.