ദില്ലി: ഡോക്ടർമാരോട് ജോലിക്ക് കയറാനുള്ള സുപ്രീം കോടതി അഭ്യർത്ഥനയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഡോക്ടർമാരുടെ സംഘടന. കോടതി നിർദേശം സ്വാഗതാർഹമാണെങ്കിലും യഥാർത്ഥ പ്രശ്നങ്ങൾ വേറെയാണെന്നും ഓൾ-ഇന്ത്യ റസിഡൻ്റ്സ് ആൻഡ് ജൂനിയർ ഡോക്ടേഴ്സ് ജോയിൻ്റ് ആക്ഷൻ ഫോറം പ്രതികരിച്ചു.
സീനിയര്, ജൂനിയര് ഡോക്ടര്മാരുടെയും സുരക്ഷാ നടപടികള്ക്കായി രാജ്യത്തുടനീളം പാലിക്കേണ്ട മാര്ഗനിര്ദേശങ്ങള് നല്കുന്നതിന് ദേശീയ ടാസ്ക് ഫോഴ്സ് കോടതി രൂപീകരിച്ചിരുന്നു. ഡോക്ടര്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ശുപാര്ശകള് നല്കാന് സേനയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്ട്ട് വ്യാഴാഴ്ച സമര്പ്പിക്കണമെന്ന് സിബിഐയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടർമാരുടെ ഇടയിൽ ഈ നിർദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആശുപത്രികൾ കൃത്യമായി ഫണ്ട് ചെയ്യപ്പെടാത്തതും ഡോക്ടർമാരുടെ ഒഴിവുകൾ കൃത്യമായി നികത്തപ്പെടാത്തതുമാണ് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണം. ഇവയ്ക്ക് പരിഹാരം കാണാതെ യാതൊന്നും ചെയ്തിട്ട് കാര്യമില്ല. സുപ്രീം കോടതിയുടെ നിർദേശങ്ങൾ സ്വാഗതാർഹമാണെങ്കിലും തങ്ങൾ നേരിടുന്ന പ്രശ്നം ഇതൊന്നുമല്ലെന്നും സംഘടന പ്രതികരിച്ചു.
പശ്ചിമബംഗാള് സര്ക്കാറിനെയും പൊലീസിനെയും പ്രിന്സിപ്പാളിനെയും കേസ് പരിഗണിക്കവെ കോടതി രൂക്ഷമായി വിമര്ശിച്ചിരുന്നു. പ്രിന്സിപ്പാളും പൊലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എഫ്ഐആര് രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്കിയതെന്നും കോടതി നിരീക്ഷിച്ചു. ആര് ജി കര് ആശുപത്രിയില് നിന്നും രാജിവെച്ചതിന് പിന്നാലെ പ്രിന്സിപ്പാള് മറ്റേതെങ്കിലും കോളേജില് പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സംഭവത്തെ പ്രിൻസിപ്പാൾ ആത്മഹത്യയായി ചിത്രീകരിക്കാന് ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണാന് അനുവദിച്ചില്ലെന്നും കോടതി പറഞ്ഞപ്പോള് സര്ക്കാരിന് വേണ്ടി ഹാജരായ കപില് സിബല് ആരോപണങ്ങള് നിഷേധിക്കുകയായിരുന്നു.
എഫ്ഐആറില് കൊലപാതകമാണെന്നതിന്റെ കൃത്യമായ സൂചനയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. മൃതദേഹം കൈമാറിയതിന് ശേഷം മൂന്ന് മണിക്കൂറിന് ശേഷമാണ് എഫ്ഐആര് രേഖപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്നാല് അന്വേഷണം നടത്തി എഫ്ഐആര് പെട്ടെന്ന് തയ്യാറാക്കിയതെന്നായിരുന്നു കപില് സിബല് വാദിച്ചത്. ആശുപത്രി അക്രമിച്ച സംഭവത്തില് സംസ്ഥാനത്തിന് പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന് സാധിച്ചില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രതിഷേധിക്കുന്നവര്ക്ക് നേരെ സംസ്ഥാന സര്ക്കാര് അധികാരം അഴിച്ചുവിട്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം രാഷ്ട്രീയ പാര്ട്ടികള് അക്രമത്തില് ഉള്പ്പെട്ടതിന്റെ വീഡിയോകള് തങ്ങളുടെ പക്കലുണ്ടെന്ന് കപില് സിബല് വ്യക്തമാക്കി.