എ ആർ റഹ്മാന്റെ എട്ട് കോടി പഴങ്കഥ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ്?

ജവാൻ ടീസർ ചർച്ചയായതിനൊപ്പം അനിരുദ്ധിന്റെ സംഗീതവും ബോളിവുഡ് ഏറ്റെടുത്തിരിക്കുകയാണ്
എ ആർ റഹ്മാന്റെ എട്ട് കോടി പഴങ്കഥ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ്?
Updated on

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞൻ എ ആർ റഹ്മാൻ എന്നത് പഴങ്കഥ. ആ റെക്കോർഡ് ഇനി അനിരുദ്ധ് രവിചന്ദറിൻ്റെ പേരിലാവുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരൂഖ് ചിത്രം 'ജവാൻ്റെ' ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായിരിക്കുകയാണ് അനിരുദ്ധ് രവിചന്ദർ.

10 കോടി രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലമെന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന വിവരം. എട്ടു കോടി രൂപ പ്രതിഫലം വാങ്ങുന്ന എ ആർ റഹ്മാൻ്റെ റെക്കോർഡ് ഇതോടെ അനിരുദ്ധ് മറികടന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. ജവാൻ ടീസർ ചർച്ചയായതിനൊപ്പം അനിരുദ്ധിന്റെ സംഗീതവും ബോളിവുഡ് ഏറ്റെടുത്തിരിക്കുകയാണ്. ധനുഷ് നായകനായ ഹിറ്റ് ചിത്രം 'ത്രീ'യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാകുന്നത്.

ത്രീയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. പിന്നീട് അനിരുദ്ധ് തമിഴകത്ത് തരംഗമാകുകയായിരുന്നു. ജവാൻ കൂടാതെ ഇപ്പോൾ ഇറിങ്ങിയതും വരാനിരിക്കുന്നതുമായ ലിയോ, ജയിലർ, ദേവര, ഇന്ത്യൻ 2 ആർ ആർ ആറിന്റെ തമിഴ് വേർഷനിലെ സംഗീതം, ഡോൺ, തുനിവ് തുടങ്ങിയ സിനിമകളിലും അനിരുദ്ധ് സംഗീതമൊരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com