ഗദർ 2ന്റെ വിജയം തുടക്കം മാത്രം, സണ്ണി ഡിയോൾ വീണ്ടും 'ബോർഡറി'ലേക്ക്; രണ്ടാം ഭാഗത്തിൽ ഏറെ യുവതാരങ്ങളും

ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന
ഗദർ 2ന്റെ വിജയം തുടക്കം മാത്രം, സണ്ണി ഡിയോൾ വീണ്ടും 'ബോർഡറി'ലേക്ക്; രണ്ടാം ഭാഗത്തിൽ ഏറെ യുവതാരങ്ങളും
Updated on

സണ്ണി ഡിയോള്‍ നായകനായ ചിത്രം ബോർഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു. രണ്ടാം ഭാഗത്തിൽ ബോളിവുഡിലെ യുവതാരങ്ങളിൽ നിരവധിപ്പേർ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് - മൂന്ന് വർഷങ്ങളായി അണിയറപ്രവർത്തകർ സിനിമയുടെ ചർച്ചയിലായിരുന്നു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 1971 ലെ ഇന്ത്യ - പാകിസ്താൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാകും സിനിമയുടെ കഥ എന്നും സൂചനകളുണ്ട്.

1997ലാണ് ബോർഡർ ഒന്നാം ഭാഗം റിലീസ് ചെയ്തത്. സണ്ണി ഡിയോളിന് പുറമെ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, അക്ഷയ് ഖന്ന, പൂജ ഭട്ട്, തബു തുടങ്ങിയ വൻ താരനിര സിനിമയുടെ ഭാഗമായിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ബോർഡർ.

നിലവിൽ ഗദർ 2 എന്ന സിനിമയാണ് സണ്ണി ഡിയോളിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. 'ഗദര്‍: ഏക് പ്രേം കഥ' എന്ന 2001-ല്‍ പുറത്തിറങ്ങിയ വിജയ ചിത്രത്തിന്റെ സീക്വലാണിത്. മികച്ച പ്രേക്ഷക പ്രതികരണത്തിലൂടെ വൻ കുതിപ്പാണ് ​ഗദർ 2 നടത്തിക്കൊണ്ടിരിക്കുന്നത്. 300 കോടിയ്ക്ക് മുകളിലാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന് ശേഷം ബോളിവുഡ് ബോക്സ് ഓഫീസിന് മികച്ച കളക്ഷൻ നേടിക്കൊടുത്ത നടനായി മാറിയിരിക്കുകയാണ് സണ്ണി ഡിയോൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com