
വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യിൽ മോഹൻലാലും. പ്രഭാസ് സിനിമയുടെ ഭാഗമാകുമെന്ന വാർത്ത വന്നതോടെ ഉയർന്ന ഹൈപ്പിലാണ് സിനിമയുള്ളത്. പിന്നാലെയാണ് മോഹൻലാലും സിനിമയിൽ അഭിനയിക്കുമെന്ന പ്രഖ്യാപനം. കണ്ണപ്പയുടെ പൂജ അടുത്തിടെ നടന്നിരുന്നു.
കണ്ണപ്പ എന്ന പ്രധാന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. ശിവനായാണ് പ്രഭാസ് അഭിനയിക്കുക. നൂപുർ സനോൺ നായികയാകുമെന്നാണ് റിപ്പോർട്ട്. സുപ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക.
Har Har Mahadev! ❤️ https://t.co/Q62cakbibp
— Vishnu Manchu (@iVishnuManchu) September 30, 2023
മഞ്ജു മോഹൻ ബാബു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിങ് ആണ്. സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത മഹാഭാരത് സീരീസിന്റെ സംവിധായകനാണ് അദ്ദേഹം. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്ത തിരക്കഥാകൃത്തുക്കളായ പരുചൂരി ഗോപാല കൃഷ്ണ, ബുറ സായ് മാധവ്, തോട്ട പ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. മണി ശർമ്മയും സ്റ്റീഫൻ ദേവസ്സിയുമാണ് സംഗീത സംവിധായകർ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക