കാണാതെ പോയ തൻ്റെ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പെൺകുട്ടിയെ കണ്ടുകിട്ടിയതായി താരം അറിയിച്ചത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
'സെൻസർ ബോർഡിൽ നിന്ന് ജാതി വിവേചനം, സിനിമയുടെ പേര് മാറ്റി'; പരാതിയുമായി യുവ സംവിധായകൻകാണാതായി 24 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ കണ്ടെത്തിയതിൽ മുംബൈ പൊലീസിന് സണ്ണി നന്ദി അറിയിച്ചിട്ടുണ്ട്.
'അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമായി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുട്ടിയുടെ കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് നന്ദി അറിയിക്കുന്നു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ എല്ലാവർക്കും നന്ദി പറയുന്നു,' സണ്ണി ലിയോണി കുറിച്ചു.
'ഓപ്പൺഹൈമറിൽ ഹിരോഷിമ-നാഗസാക്കി ഒഴിവാക്കിയത് മനഃപൂർവം'; കാരണം വ്യക്തമാക്കി ക്രിസ്റ്റഫർ നോളൻ
മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് നവംബർ 8നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും മാതാപിതാക്കളുടെ ഫോൺ നമ്പറിനൊപ്പം താരം പങ്കുവെച്ചിരുന്നു. സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിക്കുന്നവർക്ക് 50,000 രൂപയും കുട്ടിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 11,000 രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'കെന്നഡി'യാണ് സണ്ണി ലിയോണിയുടെതായി ഒടുവിൽ പ്രേക്ഷകരിലെത്തിയ ചിത്രം. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാഹുൽ ഭട്ട്, അഭിലാഷ് തപ്ലിയാൽ എന്നിവരാണ് കെന്നഡിയിലെ മറ്റു താരങ്ങൾ.