ഒടിടി പ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം?

ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ സ്ട്രീ​മി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യതിന്റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ബി​ല്ല്
ഒടിടി പ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം?
Updated on

​ഡ​ൽ​ഹി: ഷാരൂഖിന്റെ രണ്ടാമത്തെ ആയിരം കോടി ചിത്രം 'ജവാൻ' ഒടിടിയിൽ എത്തിയത് ഏതാനും നാളുകൾക്ക് മുൻപാണ്. തിയേറ്ററിൽ പ്രേക്ഷകർ ആസ്വദിച്ച ജവാനായല്ല, സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്‍ഡഡ് വേർഷനായാണ് ചിത്രം ഒടിടിയിൽ ഇറങ്ങിയത്. എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല എന്ന് പറയേണ്ടി വരും. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ല് തയാറാക്കിയെന്ന വാർത്ത ഇന്നലെ എത്തിയിരുന്നു. പുതിയ ബില്ല് പാസാകുന്നതോടു കൂടി ഉ​ള്ള​ട​ക്ക​ത്തി​ൽ അ​ശ്ലീ​ല​വും അ​ക്ര​മ​വും ഉൾക്കൊള്ളുന്ന സീനുകൾക്ക് നിയന്ത്രണം വരും.

നെ​റ്റ്ഫ്ലി​ക്സ്, ഡി​സ്നി ഹോ​ട്സ്റ്റാ​ർ, ആ​മ​സോ​ൺ തു​ട​ങ്ങി​യ ഒടിടി പ്ലാ​റ്റ്ഫോ​മു​കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക​ര​ട് സം​പ്രേ​ഷ​ണ ബി​ല്ലുമായി കേ​ന്ദ്ര സ​ർ​ക്കാ​ർ തയാറാക്കിയിരിക്കുന്നത്. ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ സ്ട്രീ​മി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ബി​ല്ല്.

കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ, പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലേയ്ക്ക് ഒടിടി പ്ലാ​റ്റ്ഫോ​മു​ക​ളെ പൂ​ർ​ണ​മാ​യി കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ഈ ക​ര​ട് ബി​ല്ല് നി​ല​വി​ലു​ള്ള കേ​ബിൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‍വ​ർ​ക്ക്സ് (റെ​ഗു​ലേ​ഷ​ൻ) നി​യ​മ​ത്തി​ന് പ​ക​ര​മാ​യാ​ണ് തയാറാക്കിയത്. സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​വ​ർക്ക് തന്നെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നാതാണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. കൂടാതെ സ്വ​യം നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും ബി​ൽ ഉ​റ​പ്പ് ന​ൽ​കു​ന്നുണ്ട്.

ഒടിടി പ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം?
ആ വേഷം എന്തിനാണ് ചെയ്യുന്നത് എന്ന് ഒരുപാട് പേർ ചോദിച്ചു,എന്റെ സന്തോഷമാണ് ഞാൻ നോക്കിയത്: ബിജു മേനോൻ

എല്ലാ ഓ​ൺ​ലൈ​ൻ, വാ​ർ​ത്താ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ മേ​ലും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാരി​ന് അ​ധി​കാ​രം ന​ൽ​കു​ന്നതാണ് ഈ ബില്ല്. സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ ​നി​ന്നു​ള്ള വി​വി​ധ പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തിക്കൊണ്ടാണ് ഉ​ള്ള​ട​ക്ക പ​രി​ശോ​ധ​നാ സ​മി​തി​ക​ൾ (സി​ഇസി) രൂ​പ​വ​ത്ക​രി​ക്കുക. രേഖയിലുള്ള വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെയുള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ക​ര​ട് ബി​ല്ലിൽ അ​ഭി​പ്രാ​യ​മ​റി​യി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​പ്രേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 30 ദി​വ​സ​ത്തെ സ​മയമാണ് കേന്ദ്ര സർക്കാർ അ​നു​വ​ദി​ച്ചി​രിക്കുന്നത്.

ഒടിടി പ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം?
ഒടിടി വിപ്ലവം അന്യഭാഷാ ത്രില്ലറുകളിലേക്ക് കാണികളെ എത്തിച്ചു,അവരിന്ന് ഗ്ലോബലാണ്; മിഥുൻ മാനുവൽ തോമസ്

ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ സെ​ൻ​സ​ർ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സ്​​ട്രീ​മി​ങ് പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ഇ​ത്ത​രം നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. എന്നാൽ ഓ​ൺ​ലൈ​നി​ൽ ഒരു സിനിമയോ മറ്റെന്തെങ്കിലും ഉളളടക്കങ്ങളോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് അതി​ൽ അ​ശ്ലീ​ല​വും അ​ക്ര​മ​വും ഉള്ള സീനുകൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് സ്ട്രീ​മി​ങ് ക​മ്പ​നി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം സ്വ​കാ​ര്യ​മാ​യി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com