'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർ​ദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബി

'ഹനീഫിക്കയ്ക്ക് ഒരു റോൾ കൊടുക്കണമെന്ന് മമ്മൂക്ക ഇങ്ങോ‌ട്ട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം നമ്മോടൊപ്പം ഇന്നില്ല'
'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർ​ദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബി
Updated on

കാതൽ സിനിമയിലെ കഥാപാത്ര തെരഞ്ഞെടുപ്പിനെ കുറിച്ച് സംവിധായകൻ ജിയോ ബേബി. നിരവധി ആർട്ടിസ്റ്റുകളെ കാതലിലേക്ക് നി‍ർദേശിച്ചത് മമ്മൂട്ടിയായിരുന്നു എന്നും കലാഭവൻ ഹനീഫിന് വേഷം കൊടുക്കണമെന്ന് മമ്മൂട്ടി തന്നോട് ഇങ്ങോ‌ട്ട് നി‍ർ​ദേശിക്കുകയായിരുന്നുവെന്നും ജിയോ ബേബി പറഞ്ഞു. റിപ്പോർട്ടർ ലൈവിന് പ്രേത്യേകം നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ കാതൽ സിനിമയെ കുറിച്ച് മനസ് തുറന്നത്.

'ജ്യോതികയെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. പല ആളുകളെയും നമ്മൾ കണ്ടിരുന്നു, ചിലരോട് സംസാരിച്ചു. അവ‍ർക്ക് ആ സമയത്ത് വരാൻ പറ്റിയിരുന്നില്ല. അപ്പോൾ മമ്മൂക്ക മുന്നോ‌ട്ട് വച്ച നിർദേശമാണ് ജ്യോതിക. ഞങ്ങൾക്കെല്ലാവർക്കും അത് കേട്ടപ്പോൾ സന്തോഷമായി. അങ്ങനെ ജ്യോതികയെ പോയി കണ്ട് സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി കമ്പനിയാണ് അതിനുള്ള കാര്യങ്ങളൊക്കെ ചെയ്ത് തന്നത്,' ജിയോ ബേബി പറ‍ഞ്ഞു.

'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർ​ദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബി
'കോക്കിന്റെ റിവ്യു കണ്ടു, ഞങ്ങൾക്ക് ഇഷ്ടം പോലെ അംഗീകാരം കിട്ടുന്നുണ്ട്'; 'കാതൽ' എഴുത്തുകാർ പറയുന്നു

'സിനോപ്സിസ് വായിച്ച് ഇഷ്ടപ്പെട്ട ശേഷമാണ് ജ്യോതിക ഞങ്ങളോട് വരാൻ പറയുന്നത്. നമുക്കറിയാവുന്ന തമിഴും ഇം​ഗ്ലീഷുമൊക്കെ ചേർത്ത് കഥ പറഞ്ഞു കേൾപ്പിച്ചു. പോൾസണും ആദർശുമാണ് കഥ പറഞ്ഞത്. ജ്യോതിക അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. കഥ കേ‌‌ട്ടപ്പോൾ തന്നെ ജ്യോതികയ്ക്ക് ഇഷ്ടമായിരുന്നു,' സംവിധായകൻ വ്യക്തമാക്കി.

'ജ്യോതികയെ മാത്രമായിരുന്നില്ല മമ്മൂക്ക സിനിമയിലേക്ക് നി‍ർ​ദേശിച്ചത്. സിനിമയിൽ ജഡ്ജായി അഭിനയിച്ച കലാഭവൻ ഹനീഫ്. ഹനീഫിക്കയ്ക്ക് ഒരു റോൾ കൊടുക്കണമെന്ന് മമ്മൂക്ക ഇങ്ങോ‌ട്ട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം നമ്മോടൊപ്പം ഇന്നില്ല. മുത്തുമണി, ചിന്നു ചാന്ദിനി എന്നിവരെ കൂടാതെ പ്രേക്ഷകർ കണ്ടതും കാണാത്തതുമായ കുറേ പേരെ അദ്ദേഹം തന്നെയാണ് സജസ്റ്റ് ചെയ്തത്. ഞാൻ ഷോർട്ട് ഫിലിമുകളൊക്കെ അത്യാവശ്യം കാണാറുള്ളതാണ്. അതിലെ അഭിനേതാക്കളെ നോട്ട് ചെയ്യാറുണ്ട്. അങ്ങനെ ഞാൻ നോട്ട് ചെയ്തിട്ട് മമ്മൂക്കയെ കാണിക്കാൻ ചെല്ലുമ്പോൾ അതേ ആളുകളെ മമ്മൂക്ക ഇങ്ങോ‌ട്ട് കാണിക്കും. അവരൊക്കെ ഈ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.'

'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർ​ദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബി
നെഞ്ചുലയ്ക്കുന്ന 'കാതൽ'; കോടി ക്ലബിൽ കയറുമോ?, ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ

സിനിമയെ കുറിച്ച് മമ്മൂക്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്. മാത്യു എങ്ങനെയാണ് എന്ന് ഒരുപക്ഷെ എന്നെക്കാൾ നന്നായി അദ്ദേഹത്തിനറിയാം. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ അദ്ദേഹം വളരെ അവയെറായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഡയറക്ട് ചെയ്യേണ്ട ആവശ്യം വരുന്നില്ല. അദ്ദേഹത്തിന്റ ഉള്ളിൽ സിനിമയുണ്ട്. കഥ മുഴുവൻ കേട്ടിട്ട്, കഥ റീ വർക്ക് ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. എത്ര തവണ വേണമെങ്കിലും ഇതിനായി ഇരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കുറേ തവണ ഇരിക്കുമ്പോൾ കുറേ നന്നാകും, അങ്ങനെ തന്നെയായിരുന്നു സംഭവിച്ചതും. മൂന്ന് വ‌‌‌ട്ടമെങ്കിലും അത്തരത്തിലിരുന്ന് കഴിഞ്ഞിട്ടാണ് കഥ ലോക്ക് ചെയ്യുന്നത്,' ജിയോ ബേബി കൂട്ടിച്ചേർത്തു.

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം കാണാം

Related Stories

No stories found.
logo
Reporter Live
www.reporterlive.com