'കോക്കിന്റെ റിവ്യു കണ്ടു, ഞങ്ങൾക്ക് ഇഷ്ടം പോലെ അംഗീകാരം കിട്ടുന്നുണ്ട്'; 'കാതൽ' എഴുത്തുകാർ പറയുന്നു

ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായത്തിൽ ഹാപ്പിയാണ്. അശ്വന്ത് 'കോക്കിന്റെ റിവ്യു കണ്ടിരുന്നു. അദ്ദേഹം റിവ്യു പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. വ്യക്തിപരമായ അഭിപ്രായമാണ്'
'കോക്കിന്റെ റിവ്യു കണ്ടു, ഞങ്ങൾക്ക് ഇഷ്ടം പോലെ അംഗീകാരം കിട്ടുന്നുണ്ട്'; 'കാതൽ' എഴുത്തുകാർ പറയുന്നു
Updated on

യൂട്യൂബർ അശ്വന്ത് കോക്ക് മമ്മൂട്ടി-ജിയോ ബേബി ചിത്രം 'കാതലി'നെതിരെ നടത്തിയ നെ​ഗറ്റീവ് റിവ്യൂവിൽ പ്രതികരിച്ച് സിനിമയുടെ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും. അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നുവെന്നും സിനിമയെ കുറിച്ച് എന്ത് പറയണം, പറയണ്ട എന്നുള്ളത് അവരവരുടെ തീരുമാനമാണെന്നും ഇരുവരും പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

'ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായത്തിൽ ഹാപ്പിയാണ്. അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നു. അദ്ദേഹം റിവ്യൂ പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതിൽ ഞങ്ങൾക്കൊന്നും പറയാനില്ല. സിനിമ കണ്ട് നാല് വരിയെങ്കിലും കാതലിനെ കുറിച്ച് എഴുതിയിടാതെ ഒരു മെൻഷൻ പോലും ഞങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വരുന്നില്ല. അത് ഞങ്ങളുടെ ആർട്ടിന് കിട്ടുന്ന അംഗീകാരമായാണ് ഞങ്ങൾ കാണുന്നത്.'ആദർശ് സുകുമാരനും പോൾസൺ സ്കറിയയും പറഞ്ഞു.
'കോക്കിന്റെ റിവ്യു കണ്ടു, ഞങ്ങൾക്ക് ഇഷ്ടം പോലെ അംഗീകാരം കിട്ടുന്നുണ്ട്'; 'കാതൽ' എഴുത്തുകാർ പറയുന്നു
'ക്ലാസ് തിയേറ്ററിൽ, മാസ്സ് അണിയറയിൽ'; 'ടർബോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

സിനിമയിൽ മമ്മൂട്ടിയുടെ മകളായ കഥാപാത്രം മദ്യം കഴിക്കുന്നത് കാണിക്കുന്ന സീനിനെ അശ്വന്ത് കോക്ക് വിമർശിച്ചിരുന്നു. സ്ത്രീ ബോൾഡാണ് എന്ന് കാണിക്കാൻ മദ്യം കുടിക്കുന്നതാണോ ജിയോ ബേബി പറയുന്ന പൊളിറ്റിക്സ് എന്നായിരുന്നു അശ്വന്ത് കോക്കിന്റെ പരാമർശം. ഇതിനോട് ഇരുവരുടെയും മറുപടി ഇങ്ങനെ,

പാല, തീക്കോയ് പൊലുള്ള സ്ഥലങ്ങളിലുള്ള ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന കാഴ്ച്ചയാണ് ഇത്. അവരുടെ തീൻമേശകളിൽ മദ്യക്കുപ്പി കാണാറുണ്ട്. മദ്യപിച്ച് മോശമാകണോ നല്ലതാകണോ എന്നത് ഓരോരുത്തരുടെയും ചോയിസ് അല്ലെ.. മാത്രമല്ല അതൊരു സീനിന്റെ ഭാ​ഗം മാത്രമാണ്. അല്ലാതെ അങ്ങനെയൊരു സംഭവം പറയാൻ വേണ്ടി മനപൂർവം ഉണ്ടാക്കിയ സീനല്ല അത്. അതിനും ഒരുപാട് മുകളിലാണ് ജിയോ ബേബി പറഞ്ഞിട്ടുള്ള പൊളിറ്റിക്സ്.
'മദ്യം കുടിക്കുന്ന സീൻ കാണിച്ചുകൊണ്ട് സ്ത്രീ ബോൾഡാണ് എന്ന് സിനിമയിൽ കാണിക്കേണ്ട് ആവശ്യം ഞങ്ങൾക്കില്ല. ഞങ്ങൾ പറഞ്ഞിരിക്കുന്നത് ഞങ്ങളുടെ ചിന്തയിൽ നിന്നുണ്ടായ കാര്യങ്ങളാണ്. അത് ജിയോ ബേബി അം​ഗീകരിച്ചു. അദ്ദേഹത്തിന്റേതായുള്ള ഇൻപുട്ട് അദ്ദേഹം ഞങ്ങൾക്കും സംതൃപ്തിയാകുന്ന രീതിയിൽ തരാറുണ്ട്. മാത്രമല്ല, മമ്മൂക്ക ഒരഭിപ്രായം പറയുന്നത് ‍ഞങ്ങൾക്കും കൂടി ഓകെയാണോ എന്ന് ചോദിച്ചാണ്. എന്താണ് ആ ഫാമിലിയുടെ ഘടന എന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് ആ സീൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പല കുടുംബങ്ങളിലും സംഭവിക്കുന്നുണ്ട്, പക്ഷെ സമ്മതിച്ച് തരാനുള്ള മടിയാണ്. പുരോ​ഗമനം കാണിക്കാൻ വേണ്ടിയല്ല ആ സീൻ ചെയ്തത്,' ഇരുവരും കൂട്ടിച്ചേ‍ർത്തു.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമായുള്ള അഭിമുഖം കാണാം...

Related Stories

No stories found.
logo
Reporter Live
www.reporterlive.com