മുറി മീശയും കട്ടി കണ്ണടയുമില്ല; മിഷ്കിൻ-വിജയ് സേതുപതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മുറി മീശയും കട്ടി കണ്ണടയുമായുള്ള സേതുപതിയുടെ റെട്രോ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു

dot image

മക്കൾ സെൽവൻ വിജയ് സേതുപതിക്കൊപ്പം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകൻ മിഷ്കിൻ. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന് 'ട്രെയിൻ' എന്നാണ് പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം.

അതിജീവനത്തിന്റെ സാഹസിക കഥയുമായി ബ്ലെസി; 'ആടുജീവിതം' റിലീസ് തീയതി പ്രഖ്യാപിച്ചു

'ട്രെയിൻ' എന്നാണ് സിനിമയുടെ പേരെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. മുറി മീശയും കട്ടി കണ്ണടയുമായുള്ള സേതുപതിയുടെ റെട്രോ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത് മിഷ്കിൻ ചിത്രത്തിലേതാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താടിയും കൊമ്പൻ മീശയുമാണ് കഥാപാത്രത്തിന്. സേതുപതിക്ക് വ്യത്യസ്ത ലുക്കുകൾ സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

വിജയ് സേതുപതിയുടെ റെട്രോ മേക്കോവർ; മിഷ്കിൻ ചിത്രത്തിൽ മാത്രമല്ല, വിടുതലൈ സീക്വലിനും ഇതേ ലുക്ക്

മലയാളി ഛായാഗ്രാഹക ഫൗസിയ ഫാത്തിമയും സിനിമയുടെ ഭാഗമാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് നിർമ്മാണം. മിഷ്കിനൊപ്പം 'പിസാസ് 2'ൽ സേതുപതി അഭിനയിച്ചിട്ടുണ്ട്. ആൻഡ്രിയ ജെറിമിയ നായികയായ സിനിമയിൽ അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക്. 2020ൽ ചിത്രീകരണം പൂർത്തിയായെങ്കിലും പിസാസ് 2ന്റെ റിലീസ് നീളുകയായിരുന്നു.

കേരള സർക്കാരിന്റെ 'എന്റെ ഷോ'; നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടുമെന്ന് ഫിയോക്

'ജവാൻ' ആണ് അവസാനം തിയേറ്ററുകളിൽ എത്തിയ വിജയ് സേതുപതി ചിത്രം. ശ്രീരാം രാഘവൻ സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' ആണ് റിലീസിനൊരുങ്ങുന്നത്. 2024 ജനുവരി 12 ആണ് റിലീസ് തീയതി. 'വിടുതലൈ പാർട്ട് 2', 'മഹാരാജ' എന്നീ സിനിമകളും താരത്തിന്റെതായി അണിയറയിലുണ്ട്.

dot image
To advertise here,contact us
dot image