വൈകാരിക നിമിഷങ്ങൾ ഉറപ്പ്; വർഷങ്ങൾക്കിപ്പുറം വക്കീൽ വേഷത്തിൽ മോഹൻലാൽ, 'നേര്' ട്രെയ്ലർ

ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ എത്തും

dot image

വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ കുപ്പായമിടുന്ന ചിത്രമാണ് 'നേര്'. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു കോർട്ട് റൂം ഡ്രാമയാണ് എന്നതിലുപരി കാര്യമായ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല. നേര് തിയേറുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മോഹൻലാൽ-ജീത്തു കൂട്ടുകെട്ടിന്മേലുള്ള ആരാധകരുടെ പ്രതീക്ഷ നിലനിർത്തുന്ന ട്രെയ്ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

'അടി കപ്യാരെ കൂട്ടമണി 2' വൈകില്ല; സംവിധായകനാകുക അഹമ്മദ് കബീർ

പ്രാക്റ്റീസ് നിർത്തി വർഷങ്ങൾക്ക് ശേഷം ഒരു കേസ് വാദിക്കാൻ കോടതിയിൽ എത്തുകയാണ് മോഹൻലാലിന്റെ വക്കീൽ കഥാപാത്രം. ചില വൈകാരിക നിമിഷങ്ങൾ ഈ കഥാപാത്രത്തിലൂടെ പ്രേക്ഷരോട് പറയുന്നുണ്ട് എന്ന സൂചനയും ട്രെയ്ലർ നൽകുന്നുണ്ട്. പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരെ പ്രാധാന്യത്തോടെ ട്രെയ്ലർ കാണിക്കുന്നുണ്ട്.

ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് ചിത്രത്തിന്റെ നിര്മ്മാണം. 'എലോണി'ന് ശേഷം ആശിര്വാദ് നിര്മ്മിക്കുന്ന ചിത്രമാണിത്. 'ദൃശ്യം 2' ല് അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാര്ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തു ജോസഫിന്റെ ആവശ്യപ്രകാരം ചിത്രത്തിന്റെ രചന നിര്വ്വഹിക്കുകയായിരുന്നു.

'സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം'; കാലത്തെ അതിജീവിച്ച കഥാപാത്രത്തെക്കുറിച്ച് ഗായത്രി വർഷ

സതീഷ് കുറുപ്പാണ് നേരിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര് സുധീഷ് രാമചന്ദ്രന്, ഡിസൈന് സേതു ശിവാനന്ദന് എന്നിവർ നിർവ്വഹിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us