![search icon](https://www.reporterlive.com/assets/images/icons/search.png)
ഈ വര്ഷത്തെ സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോള് നടന് ഭീമൻ രഘു എഴുന്നേറ്റ് നിന്നത് ഏറെ വൈറലായിരുന്നു. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന് രഘു ഒരേ നില്പ്പ് നില്ക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്.
'ഭീമൻ രഘു സിനിമയിലെ ഒരു കോമാളിയാണ്. മസിൽ ഉണ്ടെന്നേയുള്ളു. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാൽ മുഖ്യമന്ത്രി അത് മൈൻഡ് ചെയ്തില്ല,' രഞ്ജിത്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീമൻ രഘുവിന്റെ പ്രവർത്തിയോട് ഒരു വിധത്തിലും പ്രതികരിച്ചില്ല എന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് ഏറെ ബഹുമാനം തോന്നിയെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമകൾക്ക് സമൂഹത്തെയും ആളുകളെയും സ്വാധീനിക്കാൻ കഴിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മറിച്ച് ചിന്തിക്കുന്നവർ വിഡ്ഢികളാണ്. നരസിംഹത്തിൽ നായകനായ മോഹൻലാലിനെ തിയേറ്ററിന് പുറത്ത് അനുകരിക്കുന്നവർ വിഡ്ഢികളാണെന്ന് രഞ്ജിത്ത് പറഞ്ഞു.
'സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം'; കാലത്തെ അതിജീവിച്ച കഥാപാത്രത്തെക്കുറിച്ച് ഗായത്രി വർഷകഴിഞ്ഞ വർഷം രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിക്കവെയുണ്ടായ പ്രശ്നങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അന്ന് തനിക്കെതിരെ പ്ലാൻ ചെയ്ത് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് രഞ്ജിത്ത് പറഞ്ഞു. അതിന്റെ വിശദാംശങ്ങൾ പിന്നീട് ലഭിച്ചു. തൃശൂർ പശ്ചാത്തലമായൊരു ഓപ്പറേഷനായിരുന്നു അതെന്ന് രഞ്ജിത്ത് പറഞ്ഞു.
റിവ്യൂ ബോംബിങ് വിഷയത്തിലും രഞ്ജിത്ത് പ്രതികരിച്ചു. റിവ്യൂ കൊണ്ട് മാത്രം സിനിമയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയില്ല. അല്ലാതെയുള്ള പ്രതികരണങ്ങളെല്ലാം വെറും ന്യായം കണ്ടെത്തുന്നതാണ് എന്ന് രഞ്ജിത്ത് പറഞ്ഞു.