പ്രശാന്ത് പിള്ളയും എൽജെപിയും ചേർന്ന് മറ്റൊരു മാജിക്;മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

പ്രണയ ഗാനമാണ് റിലീസ് ചെയ്തത്
പ്രശാന്ത് പിള്ളയും എൽജെപിയും ചേർന്ന് മറ്റൊരു മാജിക്;മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
Updated on

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'പുന്നാര കാട്ടിലെ പൂവനത്തിൽ' എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പ്രണയഗാനത്തിൽ മറ്റു താരങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രേക്ഷകനിൽ ആകാംക്ഷ നിറയ്ക്കുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ അട്ടഹാസവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ', 'സിറ്റി ഓഫ് ഗോഡ്', 'ആമേൻ', 'ഡബിൾ ബാരൽ', 'അങ്കമാലി ഡയറീസ്', 'ഈ മൈ യൗ', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയത് പ്രശാന്ത് ആയിരുന്നു. ഈ സിനിമകളുടെ മൂഡ് ഒരുക്കാൻ പ്രധാന പങ്കുവഹിച്ച സംഗീത സംവിധായകൻ വാലിബനിലും എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ്.

ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 25ന് സിനിമ തിയേറ്ററുകളിൽ എത്തും.

പ്രശാന്ത് പിള്ളയും എൽജെപിയും ചേർന്ന് മറ്റൊരു മാജിക്;മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
ഒരു മണിക്കൂറിൽ നാലര ലക്ഷം വ്യൂസ്; പൊടി പറത്തി 'വാലിബന്റെ' കുതിപ്പ്

ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി എസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്‌സ് സേവ്യർ ആണ് വസ്ത്രാലങ്കാരം. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com