മോഹൻലാലിന്റെ അഭിനയത്തിലെ സൂക്ഷ്മതയെക്കുറിച്ച് രാജ്യത്തെ പല പ്രമുഖ സംവിധായകരും പ്രശംസിക്കാറുണ്ട്. മുഴുനീള ചിത്രമാകട്ടെ, ഒരൊറ്റ രംഗമാകട്ടെ, അദ്ദേഹം തന്റെ കഥാപാത്രത്തിലും കഥാപശ്ചാത്തലത്തിലും സൂക്ഷ്മത പുലർത്താറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് പരസ്യചിത്ര സംവിധായകനായ ഗോപ്സ് ബെഞ്ച്മാര്ക്ക്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പുതിയ പരസ്യചിത്രത്തിന്റെ ചിത്രീകരണാനുഭവമാണ് ഗോപ്സ് ബെഞ്ച്മാര്ക്ക് പങ്കുവെക്കുന്നത്. പരസ്യചിത്രത്തിൽ മോഹൻലാൽ ഇരട്ടവേഷങ്ങളിലാണെത്തുന്നത്. അതിൽ ഒരു കഥാപാത്രം കസേരയിലിരുന്ന് ആപ്പിൾ മുറിക്കുമ്പോൾ രണ്ടാമത്തെ കഥാപാത്രം അപ്പുറത്തിരുന്ന ടാബിൽ നോക്കുകയാണ്. ഓരോ ഷോട്ടും കഴിയുമ്പോൾ അദ്ദേഹം ഡ്രസ്സ് മാറി അടുത്ത കഥാപാത്രമാകും. അവിടെ കണ്ടിന്യുവിറ്റി പ്രശ്നങ്ങൾ സംഭവിക്കാം. മോഹൻലാൽ മുറിക്കുന്ന ആപ്പിളിന്റെ ആകൃതി മാറിയാൽ പോലും അത് പ്രശ്നമാകും. അവിടെ മോഹൻലാലിന്റെ സൂക്ഷ്മത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗോപ്സ് ബെഞ്ച്മാര്ക്ക് പറഞ്ഞു.
'ലാലേട്ടൻ ആ ആപ്പിൾ കട്ട് ചെയ്തത് പോലും ഒരുപോലാണ്. കടിച്ച ആപ്പിളിന്റെ കഷ്ണം എവിടെവെച്ചാണ് കടിച്ചത് എന്ന് പോലും അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നു. അത് തീർത്തും അവിശ്വസനീയമായിരുന്നു', ഗോപ്സ് ബെഞ്ച്മാര്ക്ക് പറഞ്ഞു. ലക്ഷ്യയുടെ പുതിയ പരസ്യത്തിനായാണ് മോഹൻലാലും ഗോപ്സ് ബെഞ്ച്മാര്ക്കും ഒന്നിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് -ലക്ഷ്യയുടെ പുതിയ പരസ്യചിത്രം ഇന്ന് പ്രേക്ഷകരിലെത്തും. വിദ്യാർഥികൾക്ക് കൊമേഴ്സിന്റെ വിശാല ലോകം പരിചയപ്പെടുത്തുന്ന ലക്ഷ്യ പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായാണെത്തുന്നത്. 21 വയസ്സിലേ ജീവിതം സെറ്റാക്കാൻ എസിസിഎ ചാർട്ടേഡ് സെർട്ടിഫൈഡ് അക്കൗണ്ടൻസി കോഴ്സുകൾ ലക്ഷ്യയുടെ പ്രത്യേകതയാണ്. പ്ലസ് ടുവിന് കൊമേഴ്സ് പഠിക്കാത്തവർക്കും ലക്ഷ്യയിലൂടെ അക്കൗണ്ടൻസിയിൽ അക്കൗണ്ട് തുറക്കാം.