തലൈവർക്കൊപ്പം മാത്യൂ-നരസിംഹ സ്വാഗ് വീണ്ടും കാണണോ?'; 'ജയിലർ 2' വരുന്നു

തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം
തലൈവർക്കൊപ്പം മാത്യൂ-നരസിംഹ സ്വാഗ് വീണ്ടും കാണണോ?'; 'ജയിലർ 2' വരുന്നു
Updated on

2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ജയിലറിന് സീക്വൽ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം.

തലൈവർക്കൊപ്പം മാത്യൂ-നരസിംഹ സ്വാഗ് വീണ്ടും കാണണോ?'; 'ജയിലർ 2' വരുന്നു
യുകെ ഷെഡ്യൂളിന് അവസാനം; ഖുറേഷി അബ്രഹാം ഇനി അമേരിക്കയിൽ

ജലിലർ 2 ഒരുക്കാനുള്ള ആശയം നെൽസന് ലഭിച്ചുകഴിഞ്ഞു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ വൺലൈൻ രജനികാന്തിനോട് വിവരിക്കുകയും താരം 'യെസ്' പറയുകയും ചെയ്തു. നെൽസൺ ദിലീപ്കുമാർ തിരക്കഥ എഴുതിത്തുടങ്ങിയെന്നും റിപ്പോർട്ട് ഉണ്ട്.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ൽ അഭിനയിക്കുകയാണ് രജനികാന്ത് ഇപ്പോൾ. ലോകേഷ് കനകരാജിനൊപ്പമാണ് 'തലൈവർ 171' ഒരുക്കുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാകും 172-ാമത് എന്നാണ് നേരത്തെ വന്ന വിവരം. വാർത്തകൾ ഉറപ്പിക്കാമെങ്കിൽ മാരി സെൽവരാജ് ചിത്രത്തിന് മുമ്പ് ജയിലർ 2 ഒരുങ്ങും.

മലയാളത്തിന്റെ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളിലെ തിയേറ്ററുകളിൽ ആരവം തീർത്തിരുന്നു. 240 കോടി സിനിമയുടെ നിർമ്മാണ ചെലവ് കണക്കാക്കുന്ന ചിത്രം 650 കോടി നേടിയാണ് പ്രദർശനം അവസാനിപ്പിച്ചത്.

തലൈവർക്കൊപ്പം മാത്യൂ-നരസിംഹ സ്വാഗ് വീണ്ടും കാണണോ?'; 'ജയിലർ 2' വരുന്നു
'എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം'; സന്തോഷമെന്ന് ഉണ്ണി മുകുന്ദൻ

2023 ഓ​ഗസ്റ്റ് 10-നാണ് ജയിലർ തിയേറ്ററുകളിൽ എത്തിയത്. ഓപ്പണിങ് കളക്ഷനായി 70 കോടി നേടിയ സിനിമ നാല് ദിവസം കൊണ്ട് രാജ്യത്ത് 300 കോടി നേട്ടമുണ്ടാക്കി. ഫാൻസ് ഷോകളോ സ്പെഷ്യൽ ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും തമിഴ്‌നാട്ടിൽ 20 കോടിക്കും മുകളിലായിരുന്നു ആദ്യദിന കളക്ഷൻ. '2.0'യ്ക്ക് ശേഷം ഏറ്റവും കളക്ഷൻ നേടുന്ന തമിഴ് സിനിമയും 2023ലെ ഏറ്റവും കളക്ഷൻ നേടിയ തമിഴ് സിനിമയും ജയിലർ ആണ്. ജയിലർ 2 വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ജയിലറിലെ ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്ന വിഡിയോ നിർമ്മാതാക്കളായ സൺപിക്ചേഴ്സ് പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com