ഒടിടിയും പ്രഭാസ്- പൃഥ്വി ടീമിന് സലാം വെക്കുന്നു; ട്രെൻഡിങ് പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടി സലാർ

സലാറിന്റെ തെലുങ്ക് പതിപ്പ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണുള്ളത്
ഒടിടിയും പ്രഭാസ്- പൃഥ്വി ടീമിന് സലാം വെക്കുന്നു; ട്രെൻഡിങ് പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടി സലാർ
Updated on

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രശാന്ത് നീൽ - പ്രഭാസ് ചിത്രം 'സലാർ' തിയേറ്റർ പ്രദർശനത്തിനപ്പുറം ഒടിടി ലോകത്തെയും ഭരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചതിലും നേരത്തെയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ എത്തിയത്. ഒടിടി റിലീസിന് പിന്നാലെ സിനിമയുടെ നാല് ഭാഷാ പതിപ്പുകളും നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് ടെന്‍ ഇന്ത്യ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

സലാറിന്റെ തെലുങ്ക് പതിപ്പ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണുള്ളത്. തമിഴ് പതിപ്പ് രണ്ടാം സ്ഥാനത്തും കന്നട പതിപ്പ് അഞ്ചാം സ്ഥാനത്തും മലയാളം പതിപ്പ് ഏഴാം സ്ഥാനത്തുമാണുള്ളത്.

ഒടിടിയും പ്രഭാസ്- പൃഥ്വി ടീമിന് സലാം വെക്കുന്നു; ട്രെൻഡിങ് പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടി സലാർ
സംവിധായകൻ മോഹൻലാലിന്റെ മാജിക് കാണാൻ വൈകും?; ബറോസ് മാർച്ചിലെത്തില്ലെന്ന് റിപ്പോർട്ട്

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം 2023 ക്രിസ്മസ് റിലീസ് ആയിരുന്നു. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഉറ്റ സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി എന്നുള്ളതിലേക്കാണ് 'സലാർ പാർട്ട്‌ 1 സീസ് ഫയർ' കഥ പറയുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം അത്തരത്തിൽ 'വൈൽഡ്' ആയ സിനിമാറ്റിക് ലോകമാണ് സമ്മാനിക്കുന്നത്.

ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്‌ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com