നാദിര്ഷായുടെ സംവിധാനത്തിലൊരുങ്ങുന്ന 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ദിലീപും നമിത പ്രമോദും നിർവഹിച്ചു. ''കണ്ടേ ഞാൻ ആകാശത്ത് ഒരു...'' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ഹിഷാം അബ്ദുൽ വഹാബും നാദിർഷയും മുഹമ്മദ് അനസും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.
ഫെബ്രുവരി 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കലന്തൂര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് കലന്തൂര് നിർമ്മിച്ച ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലം ഒരു വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളാണ്. മ്യൂസിക് ലോഞ്ചിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, കോട്ടയം നസീർ, സംവിധായകൻ റാഫി, നായകന് ഷാഫി, പ്രൊഡ്യൂസർ ആൽവിൻ ആന്റണി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
'പഠാന്' ശേഷം വീണ്ടും 100 കോടി ക്ലബിൽ സിദ്ധാർഥ് ആനന്ദ് ചിത്രം; 'ഫൈറ്റർ' ബോക്സ് ഓഫീസ് കളക്ഷൻസംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിലെ നായകനാകുന്നത്. നാദിർഷാ-റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു.
ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരാണ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ്. ഡിസൈൻസ്-മാക്ഗുഫിൻ ആണ്.