സിൽക്ക് സാരിയിൽ അല്ലു അർജുൻ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചിത്രത്തിൽ അല്ലു ധരിച്ചിരിക്കുന്ന സാരിയും പോസ്റ്ററിലുള്ള സാരിയും തമ്മിൽ സാമ്യമുണ്ട്

dot image

ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂൾ'. ചിത്രത്തിന്റ ആദ്യ ഭാഗം നൽകിയ ഫാൻ ബേസ് തന്നെയാണ് രണ്ടാം ഭാഗത്തിനായി അല്ലു ആരാധകരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്. പുഷ്പ 2-ന്റെ ആദ്യ പോസ്റ്റർ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. അല്ലു അർജുൻ അർദ്ധനാരി വേഷത്തിലുള്ളതായിരുന്നു ചിത്രം. വൻ സ്വീകാര്യത നേടിയ ചിത്രം ഇന്ത്യൻ പ്രേക്ഷകർ ആഘോഷിച്ചു. ഇപ്പോഴിതാ അല്ലു അർജുൻ സാരിയുടുത്തുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സിൽക്ക് സാരിയിൽ പുഷ്പയുടെ ലൊക്കേഷനിലിരിക്കുന്ന അല്ലുവിന്റെ ചിത്രം എക്സിലാണ് പങ്കുവെയ്ക്കപ്പെടുന്നത്. ചിത്രത്തിൽ അല്ലു ധരിച്ചിരിക്കുന്ന സാരിയും പോസ്റ്ററിലുള്ള സാരിയും തമ്മിൽ സാമ്യമുണ്ടെന്ന് മനസിലാക്കാം. എന്നാൽ ചിത്രം സൂം ചെയ്യുമ്പോൾ അല്ലുവിന്റെ മോർഫ് ചെയ്ത ചിത്രമാകാനുള്ള സാധ്യതയെ കുറിച്ചും പ്രേക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

റോട്ടർഡാമിൽ 'ഏഴ് കടൽ ഏഴ് മലൈ'; റെഡ്കാർപെറ്റിൽ തിളങ്ങി അഞ്ജലിയും നിവിൻ പോളിയും, ചിത്രങ്ങൾ കാണാം

സുകമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങയവരുടെ വേഷങ്ങൾ രണ്ടാം ഭാഗത്തിലും നിർണായകമാകും. ഓഗസ്റ്റ് 15-നാണ് പുഷ്പ 2 റിലീസിനെത്തുന്നത്. തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസിനെത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us