ബറോസ് അങ്ങ് ദൂരെ... റെക്കോര്ഡിംഗ് വീഡിയോ പങ്കുവെച്ച് ലിഡിയന് നാദസ്വരം

റെക്കോര്ഡിംഗ് സെഷനില് നിന്നുള്ള ചെറു വീഡിയോ ലിഡിയന് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്

dot image

മോഹന്ലാലിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ സംവിധാനം മോഹൻലാൽ തന്നെ നിർവഹിക്കുന്നു എന്നതാണ് കാത്തിരിപ്പ് കൂട്ടുന്ന പ്രധാന ഘടകം. അതിനാൽ തന്നെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾക്ക് വമ്പൻ സ്വീകാര്യതയാണ്. ഇപ്പോഴിതാ ബറോസ് സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.

ജോർജും മലരും വീണ്ടും ബിഗ് സ്ക്രീനിൽ; പ്രേമം റീറിലീസ് ആഘോഷമാക്കി തമിഴ് പ്രേക്ഷകർ

യൂത്ത് ഐക്കൺ ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അമേരിക്കന് ടെലിവിഷന് ചാനലായ സിബിഎസിന്റെ വേള്ഡ്സ് ബെസ്റ്റ് പെര്ഫോമര് അവാര്ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. ലിഡിയന് ആദ്യമായി ഓര്ക്കെസ്ട്രല് റെക്കോര്ഡിംഗ് നിര്വ്വഹിക്കുന്നതും ഈ ചിത്രത്തിന് വേണ്ടിയാണ്. ഇന്ത്യയിലല്ല റെക്കോര്ഡിംഗ് നടക്കുന്നത്. മാസിഡോണിയന് തലസ്ഥാനമായ സ്കോപിയയിലെ ഫെയിംസ് പ്രോജക്റ്റ് സ്റ്റുഡിയോയിലാണ് റെക്കോര്ഡിംഗ്. റെക്കോര്ഡിംഗ് സെഷനില് നിന്നുള്ള ചെറു വീഡിയോ ലിഡിയന് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

2019 ഏപ്രിലില് പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ലോഞ്ച് 2021 മാര്ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്. മാര്ച്ച് 28 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം വൈകാന് ഇടയുണ്ടെന്ന് അടുത്തിടെ റിപ്പോര്ട്ടുകള് വന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us