'ഇന്ത്യയ്ക്ക് കൈനിറയെ ഗ്രാമി പുരസ്കാരങ്ങൾ'; അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എ ആർ റഹ്മാൻ

ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും നയിക്കുന്ന ശക്തി ബാന്‍ഡിനാണ് ഗ്രാമി പുരസ്‌കാരം
'ഇന്ത്യയ്ക്ക് കൈനിറയെ ഗ്രാമി പുരസ്കാരങ്ങൾ'; അവാർഡ് ജേതാക്കൾക്ക്   ആശംസകളുമായി എ ആർ റഹ്മാൻ
Updated on

66-ാമത് ഗ്രാമി അവാർഡ്‌സിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച വിജയികളെ സംഗീത സംവിധായകൻ എ ആർ റഹ്മാൻ അഭിനന്ദിച്ചു. ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും നയിക്കുന്ന ശക്തി ബാന്‍ഡിനാണ് ഗ്രാമി പുരസ്‌കാരം. വിജയികൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് റഹ്മാൻ കുറിച്ചു, 'ഇന്ത്യയിൽ ഗ്രാമി മഴ പെയ്യുന്നു. ഗ്രാമി ജേതാക്കളായ ഉസ്താദ്, സക്കീർ തബല, ശങ്കർ സെൽവഗണേഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ'.

മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ശക്തി ബാന്‍ഡിന്റെ 'ദിസ് മൊമന്റ്' എന്ന ആല്‍ബത്തിന് ലഭിച്ചത്. ഗ്രാമി അവാര്‍ഡ് പ്രഖ്യാപനം ലൊസാഞ്ചല്‍സിലാണ് നടക്കുന്നത്. മികച്ച പോപ്പ് ഗാനം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ മിഡ് നൈറ്റ്‌സ് ആണ്. ഓടക്കുഴല്‍ വിദ്വാന്‍ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്. വിര്‍ച്വോസോ ഓടക്കുഴൽ വിദ്വാനായ രാകേഷ് ചൗരസ്യയുടെ രണ്ടാമത്തെ ഗ്രാമി നേട്ടമാണിത്.

2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്തംബര്‍ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം മിലി സൈറസ് സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com