മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം റിലീസ് ചെയ്യുന്നതിന് ഇനി ആറ് ദിവസങ്ങൾ മാത്രം. സിനിമയുടെ ട്രെയ്ലർ ലോഞ്ച് ഇന്ന് വൈകീട്ട് യുഎഇയിൽ വെച്ചാണ് നടക്കുന്നത്. ലോഞ്ചിനായി മമ്മൂട്ടി യുഎഇ യിലേക്ക് തിരിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മമ്മൂട്ടി കറുത്ത ഷർട്ടും കാക്കി നിറത്തിലുള്ള പാന്റ്സും സൺഗ്ലാസ്സും ധരിച്ച് എയർപോർട്ടില് നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അബുദബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ഭ്രമയുഗത്തിന്റെ ട്രെയ്ലർ ലോഞ്ച് നടക്കുന്നത്.
'കടുവ'യ്ക്കും 'കാപ്പ'യ്ക്കും ശേഷം ജിനുവിന്റെ അത്യുഗ്രൻ സിനിമ 'അന്വേഷിപ്പിൻ കണ്ടെത്തും'ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.
'ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമാണ് 'പ്രേമലു'; പ്രേക്ഷക പ്രതികരണംഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് 'കുഞ്ചമൻ പോറ്റി' എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.