രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭം; 'പെണ്ണും പൊറാട്ടും' ആരംഭിച്ചു

പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു
രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭം; 'പെണ്ണും പൊറാട്ടും' ആരംഭിച്ചു
Updated on

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാകുന്നു.

പൂർണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന 'പെണ്ണും പൊറാട്ടും' സെമി ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്. റാണി പദ്മിനി എന്ന ചിത്രത്തിനുശേഷം രവിശങ്കർ രചന നിർവഹിക്കുന്ന ചിത്രമാണിത്.

രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭം; 'പെണ്ണും പൊറാട്ടും' ആരംഭിച്ചു
കോളിവുഡിൽ 'ലാൽ സലാം' തിരുവിഴ; ആദ്യ ദിനം നേടിയത്

ക്യാമറ- സബിൻ ഉറളികണ്ടി. സംഗീതം - ഡോൺ വിൻസെന്റ്. എഡിറ്റർ - ചമൻ ചാക്കോ. ആർട്ട്‌ - രാഖിൽ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. മേക്കപ്പ് - റോണെക്സ് സേവ്യർ. കോസ്റ്റ്യൂം -വിശാഖ് സനൽകുമാർ & ഡിനോ ഡേവിസ്‌ തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com