സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് 'പ്രേമയുഗം'

'പ്രേമയുഗം' എന്ന് പേരിട്ടാണ് ആരാധകർ ഇരു ചിത്രങ്ങളുടെയും വിജയം ആഘോഷിക്കുന്നത്
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് 'പ്രേമയുഗം'
Updated on

കേരളത്തിൽ ഈമാസം റിലീസായ രണ്ട് ഹിറ്റ് ചിത്രങ്ങളാണ് 'പ്രേമലു'വും 'ഭ്രമയുഗവും. കഴിഞ്ഞ വർഷം ഹോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ ബാർബി, ഓപ്പൺഹൈമർ എന്നീ ചിത്രങ്ങളുമായാണ് ഭ്രമയുഗത്തെയും പ്രേമലുവിനെയും താരതമ്യം ചെയ്യുന്നത്. 'ബാർബിഹൈമർ' എന്ന പ്രയോഗം കടം എടുത്തു കൊണ്ട് 'പ്രേമയുഗം' എന്ന് പേരിട്ടാണ് ആരാധകർ ഇരു ചിത്രങ്ങളുടെയും വിജയം ആഘോഷിക്കുന്നത്.

ഗിരീഷ് എ ഡിയുടെ ഹാട്രിക് വിജയമായി മാറുകയാണ് 'പ്രേമലു'. റിലീസ് ചെയ്ത ഒരു ആഴ്ച കഴിയുമ്പോഴും ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രമല്ല ഇതര ഭാഷയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മൂന്ന് കോടിയിൽ നിർമിച്ച ചിത്രം ഇന്ത്യയിൽ മാത്രം 14 കോടിയിലേറെ സ്വന്തമാക്കിയെന്നാണ് സ്നാക്സ്കിൽ റിപ്പോർട്ടിൽ പറയുന്നത്.ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ശ്യാം പുഷ്‍കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. കാലം ഇത്ര കടന്നു വന്നിട്ടും ഏകദേശം 40 വർഷം പുറകോട്ടു പോയി ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഒട്ടും പ്രതീക്ഷ കെടുത്തിയില്ല. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേറിട്ട വേഷമായിരുന്നു ചിത്രത്തിൽ. മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ പത്തു കോടിക്കടുത്ത് സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com