ആദ്യം ടൈഗറുമായുള്ള യുദ്ധം... ശേഷം രണ്ടാം വരവ്; പത്താൻ 2 ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ടൈഗർ വേഴ്സസ് പത്താന് ശേഷം 'പത്താൻ 2' ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്
ആദ്യം ടൈഗറുമായുള്ള യുദ്ധം... ശേഷം രണ്ടാം വരവ്; പത്താൻ 2 ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
Updated on

ഒരു വർഷം കൊണ്ട് 2500 കോടി ബോക്സോഫീസിൽ നിന്ന് വാരികൂടിയതിന്റെ തിളക്കത്തിലാണ് ബോളിവുഡിന്റെ കിംഗ് ഖാൻ. അടുത്ത ചിത്രങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആക്ഷൻ പാക്ക്ഡ് 2024 ആയിരിക്കും ഷാരൂഖ് ഖാന്റേത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സ്പൈ യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ടൈഗർ വേഴ്സസ് പത്താൻ' എന്ന സിനിമ ഉടൻ ആരംഭിക്കും. ഏപ്രിൽ ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂം ടിവി റിപ്പോർട്ട് ചെയ്യുന്നത്.

ടൈഗർ വേഴ്സസ് പത്താന് ശേഷം 'പത്താൻ 2' ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായും ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം ടൈഗറുമായുള്ള യുദ്ധം... ശേഷം രണ്ടാം വരവ്; പത്താൻ 2 ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
തിയേറ്ററുകളിൽ ക്ലച്ച് പിടിച്ചില്ല, ഇനി ഒടിടിയിലേക്ക്; ലാൽസലാം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും

'ടൈഗർ' സിനിമകൾക്കും ഹൃത്വിക് റോഷൻ്റെ 'വാർ' ഫ്രാഞ്ചൈസിക്കും ശേഷം വൈആർഎഫിന്റെ സ്പൈ യൂണിവേഴ്‌സിലെ എട്ടാമത്തെ ചിത്രമായിരിക്കും പത്താൻ 2 . ദീപിക പദുകോൺ തന്നെയായിരിക്കും സിനിമയിലെ നായികാ വേഷത്തിലെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com