നാലാം ദിവസം 4.70 കോടി; റെക്കോർഡുകൾ തകർത്ത് തരിപ്പണമാക്കി മഞ്ഞുമ്മല് ബോയ്സ്

ചിത്രത്തിന് രാജ്യത്തിനകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്

dot image

ചിദംബരത്തിന്റെ സംവിധാനത്തിൽ ഈ മാസം 22 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസായ മഞ്ഞുമ്മല് ബോയ്സ് വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് രാജ്യത്തിനകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.

ബോക്സ് ഓഫീസിലെ ആദ്യ ഞായറാഴ്ച മഞ്ഞുമ്മലിലെ പിള്ളേർ കോടികൾ നേടി എന്നാണ് സാക്നില്ക് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. റിലീസായി നാലാം ദിവസം ഇന്ത്യയിൽ 4.70 കോടി ചിത്രം സ്വന്തമാക്കി. ഇതോടെ റിലീസ് ദിനത്തിൽ അല്ലാതെ മറ്റൊരു ദിവസം കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി.

റിലീസായ ആദ്യ ദിനം 3.35 കോടിയാണ് ചിത്രം നേടിയിരുന്നത്. ചിത്രത്തിന്റെ ആഭ്യന്തര ബോക്സോഫീസ് കളക്ഷന് 15.50 കോടിയായി. മഞ്ഞുമ്മല് ബോയ്സ് ആഗോളതലത്തില് മൂന്ന് ദിവസം കൊണ്ട് 26 കോടി രൂപയിലധികം നേടിയിരുന്നു. ഞായറാഴ്ചത്തെ പ്രകടനം കൂടി ആയപ്പോൾ ചിത്രം ആഗോളതലത്തില് 30 കോടിക്ക് മുകളിൽ കളക്ഷൻ നേടി.

സുഷിൻ ആവേശത്തിൽ പണി തുടങ്ങി; 'ആവേശം' സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി തിങ്ക് മ്യൂസിക്ക്

ഞായറാഴ്ച കേരളത്തിൽ 71.02% ശതമാനം ഒക്യുപെഷന് ചിത്രത്തിന് ഉണ്ടായിരുന്നു. ഇതില് തന്നെ മോണിംഗ് ഷോ 61.13%, ആഫ്റ്റര് നൂണ് ഷോ 76.10%, ഈവനിംഗ് ഷോ 77.16%, നൈറ്റ് ഷോ 69.68% എന്നിങ്ങനെയാണ് ഷോ തിരിച്ചുള്ള ഒക്യുപെഷന് കണക്ക്. കൊച്ചിയില് ഇന്നലെ 166 ഷോയാണ് ചിത്രത്തിന്റേതായി നടന്നത്. അതിൽ എല്ലാം 80 ശതമാനത്തില് അധികം ഒക്യുപെഷന് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us