ധനുഷ് ഇപ്പോൾ ബാങ്കോക്കിലെ 'കുബേര'; ശേഖർ കമ്മൂല ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്
ധനുഷ് ഇപ്പോൾ ബാങ്കോക്കിലെ 'കുബേര'; ശേഖർ കമ്മൂല ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു
Updated on

ധനുഷും ശേഖര്‍ കമ്മുലയും ഒന്നിക്കുന്ന ചിത്രമാണ് കുബേര. തെലുങ്ക് താരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്നണ് സിനിമയുടെ പുതിയ ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ഷെഡ്യൂളാണിത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്കസ് ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ചിത്രത്തിൽ ധനുഷിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ശേഖര്‍ കമ്മൂല അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തുന്നു. ധനുഷിനൊപ്പം ഇതാദ്യമായിട്ടാണ് രശ്മിക അഭിനയിക്കുന്നത്. വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുന്‍പ് അഭിനയിച്ച തമിഴ് സിനിമകൾ.

ധനുഷ് ഇപ്പോൾ ബാങ്കോക്കിലെ 'കുബേര'; ശേഖർ കമ്മൂല ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു
മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഉടൻ തെലുങ്കിലും 'സീൻ മാറ്റും'; എത്തിക്കുന്നത് പുഷ്പ നിർമ്മാതാക്കൾ?

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഇ നഗരനിക്കി ഇമൈണ്ടി', 'സുരറൈ പോട്ര്' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച നികേത് ഭൂമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com