വീര ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മ വാർഷികത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ട സന്തോഷം പങ്കുവെച്ച് 'മേജർ' സിനിമയിലെ നായകൻ ആദിവി ശേഷ്. ലെജൻഡ് ജനിച്ച ദിവസം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടാണ് ആദിവി ഇന്ന് സോഷ്യൽ മീഡിയയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
Posting these pictures on the day the Legend was born. #MajorSandeepUnnikrishnan Just saw his parents a few days ago ❤️
— Adivi Sesh (@AdiviSesh) March 15, 2024
I don’t feel right if I go long without seeing them. Had to get #Darsanam ❤️ Love you both Amma Uncle
Jai Hind 🇮🇳🫡#MajorTheFilm pic.twitter.com/DNPwvhTrU8
ശശി കിരണ് ടിക്കയാണ് മേജർ എന്ന പേരിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സംവിധാനം ചെയ്യുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്നാഷണല് പ്രൊഡക്ഷന്സും ചേര്ന്നായിരുന്നു വിതരണം. ഹിന്ദിയിലും തെലുങ്കിലുമെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
2008 ല് മുംബൈ താജിൽ നടന്ന ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന് എസ് ജി കമാന്ഡോയാണ് മേജര് ഉണ്ണികൃഷ്ണന്. രക്ഷാപ്രവര്ത്തനത്തിനിടെ നവംബര് 27 നാണ് മേജര് സന്ദീപ് ഉണ്ണികൃഷ്ണന് കൊല്ലപ്പെടുന്നത്.