സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്; ഇടക്കാല ഉത്തരവില്ല

അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് സർക്കാറിന്റ നിലപാട് തേടിയിരിക്കുകയാണ്
സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്; ഇടക്കാല ഉത്തരവില്ല
Updated on

കൊച്ചി: റിവ്യൂ ബോംബിങ്​ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവില്ല.​ ഹർജി ഇന്നലെ പരിഗണിക്കവെയാണ് ഉത്തരവ് വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയത്. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് സർക്കാറിന്റ നിലപാട് തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജസ്റ്റിസ്​ ടി ആർ രവി ഇടക്കാല ഉത്തരവ്​ വിസമ്മതിക്കുകയായിരുന്നു​.

റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് നൽകിയ ഹർജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് അമിക്കസ്​ ക്യൂറി കോടതിയിൽ നൽകിയ നൽകിയ റിപ്പോർട്ടിൽ പറയുന്നത്​.

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്; ഇടക്കാല ഉത്തരവില്ല
'ബ്ലെസി... സഹോദരാ നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകമാണ്, ഹൃദയത്തിൽ നിന്ന് കണ്ണീരുമ്മ'; ബെന്യാമിൻ

നെഗറ്റിവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കണമെന്ന നിർദേശവുമുണ്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്​.

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്; ഇടക്കാല ഉത്തരവില്ല
'ബ്ലെസി... സഹോദരാ നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകമാണ്, ഹൃദയത്തിൽ നിന്ന് കണ്ണീരുമ്മ'; ബെന്യാമിൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com