കപ്പ് മുഖ്യം...; വിജയ്‌യുടെ മകന്റെ ആദ്യ പടം ഒരു സ്പോർട്സ് ഡ്രാമ?

ക്രിക്കറ്റ് പശ്ചാത്തലമാക്കിയാകും സിനിമ കഥ പറയുക എന്നും റിപ്പോർട്ടുണ്ട്
കപ്പ് മുഖ്യം...; വിജയ്‌യുടെ മകന്റെ ആദ്യ പടം ഒരു സ്പോർട്സ് ഡ്രാമ?
Updated on

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ജേസണ്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു സ്പോർട്സ് ഡ്രാമയായിരിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാകും സിനിമ കഥ പറയുക എന്നും സഞ്ജയ് ഇതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണെന്നും ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏറെ നാളുകളായി ജേസണ്‍ തന്റെ ആദ്യ സിനിമ സംവിധാനത്തിന്റെ ജോലികളിൽ ആയിരുന്നു. ജേസന്റെ ആദ്യ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടന്റേതായി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്ന സാഹചര്യത്തിൽ ദുൽഖർ സിനിമയുടെ ഭാഗമാകുമോ എന്ന സംശയം ആരാധകരിലുണ്ട്.

കപ്പ് മുഖ്യം...; വിജയ്‌യുടെ മകന്റെ ആദ്യ പടം ഒരു സ്പോർട്സ് ഡ്രാമ?
ജിമ്മി ജീന്‍ ലൂയി അഥവാ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി; ചില്ലറക്കാരനല്ല 'നജീബിന്റെ രക്ഷകൻ'

ജേസന്റെ സിനിമ ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിർമ്മിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com