
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം', ഫഹദ് ഫാസിൽ നായകനാകുന്ന 'ആവേശം', ഉണ്ണി മുകുന്ദൻ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ 'ജയ് ഗണേഷ്' എന്നിങ്ങനെ മൂന്ന് സിനിമകളാണ് വിഷു റിലീസായി ഇന്ന് റിലീസ് ചെയ്തത്. ഈ സിനിമകൾക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതും. ഇതോടൊപ്പം തന്നെ പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതവും മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ഇതോടെ ഇന്ന് കേരള ബോക്സോഫീസിലേക്ക് വന്നത് റെക്കോർഡ് കളക്ഷനായിരിക്കുമെന്നാണ് റിപ്പോർട്ട്.
വർഷങ്ങൾക്കു ശേഷം ഇതുവരെ 2.50 കോടി രൂപയ്ക്കടുത്ത് കളക്ഷൻ നേടിയതായാണ് സാക്നിക് റിപ്പോർട്ട് ചെയ്യുന്നത്. ആവേശമാകട്ടെ 3.26 കോടി നേടിയെന്നാണ് റിപ്പോർട്ട്. ജയ് ഗണേഷിനും മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. പുതിയ റിലീസുകൾ വന്നെങ്കിൽ പോലും അത് ആടുജീവിതത്തെ ബാധിച്ചിട്ടുമില്ല. അങ്ങനെ ഈ നാല് സിനിമകളും ചേർന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
വിനീതും കൂട്ടുകാരും പൊളി; കോടമ്പാക്കം ഓർമ്മകളിൽ 'വർഷങ്ങൾക്കു ശേഷം' മുങ്ങി നിവർന്ന് മലയാള സിനിമRECORD ALERT 🚨
— Forum Reelz (@ForumReelz) April 11, 2024
Biggest Ever Single Day for Mollywood At Kerala Box Office, nearly ₹10 crore from early estimates.
Another Money Spinning Month.🔥 pic.twitter.com/vkHSsTnrfM
ഒരു വിനീത് ശ്രീനിവാസൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ചേരുവകളോടെയുമാണ് വർഷങ്ങൾക്കു ശേഷം എത്തിയിരിക്കുന്നത്. മികച്ച ഒരു ഫീല്ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്ട്ടുകള്, എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുത്തുന്നതാണ് വര്ഷങ്ങള്ക്ക് ശേഷം എന്ന് പ്രക്ഷകര് അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്ട്ട്.
എടാ മോനെ... ഫഹദിന്റെ അഴിഞ്ഞാട്ടം; അടിമുടി രോമാഞ്ചവും ആവേശവുമാണ് ഈ പടത്തില്യുവ പ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ട് ആക്ഷനും കോമഡിയും ചേർത്തൊരുക്കിയ എന്റർടെയ്നറാണ് ആവേശം. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം. മികച്ച ഇന്റര്വെല് ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്ഷണമായി മാറിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.