ബോക്സ് ഓഫീസിൽ ഓപ്പണിംഗ് ദിവസം ആവേശമുണ്ടാക്കിയത് ആര്? റിലീസ് കണക്കുകൾ ഇങ്ങനെ

രണ്ട് ഴോണറിലുള്ള സിനിമയായത് കൊണ്ട് തന്നെ ഏകദേശം ഓരേ റിസൾട്ട് ഉണ്ടാക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞേക്കും

dot image

ഫഹദിന്റെ ആവേശവും വിനീതിന്റെ വര്ഷങ്ങള്ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില് ആദ്യ ദിനം തന്നെ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പ്രീ-ബുക്കിങ്ങിൽ തന്നെ വമ്പൻ നേട്ടമുണ്ടാക്കിയ രണ്ട് ചിത്രങ്ങളുടെയും ഓപ്പണിംഗ് ദിനത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. സാക്നില്ക്കിന്റെ കണക്ക് പ്രകാരം 2.47 കോടിയാണ് വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കിയിരിക്കുന്നത്.

ഫഹദിന്റെ മാസ് എന്റർടെയ്നർ ആവേശം ഇന്ത്യയില് നിന്ന് റിലീസിന് 3.26 കോടി നേടിയതായുമാണ് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇരു സിനിമകളുടെയും കേരള ബോക്സ് ഓഫീസ് കളക്ഷനും പുറത്തു വരും. മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങൾ അണിനിരന്ന സിനിമകളാണ് ആവേശവും വർഷങ്ങൾക്ക് ശേഷവുമെങ്കിലും ഇരു സിനിമകളെയും ജനങ്ങൾ ഇരു കൈയ്യാൽ സ്വീകരിച്ചിട്ടുണ്ട്.

രണ്ട് ഴോണറിലുള്ള സിനിമയായത് കൊണ്ട് തന്നെ ഏകദേശം ഓരേ റിസൾട്ട് ഉണ്ടാക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞേക്കും. കേരളത്തിനകത്തും പുറത്തും സ്വീകാര്യത ലഭിക്കുമെന്ന് ഈ വർഷം പുറത്തിറങ്ങിയ മറ്റ് മലയാള സിനിമകൾ തെളിയിച്ചതാണ്. മാത്രമല്ല, പ്രൊമോഷനുകളിൽ സിനിമ നൽകിയ ഹൈപ്പ് അതേപോലെ നിലനിർത്താൻ ഇതുവരെ സിനിമകളുടെ ആദ്യ പ്രതികരണത്തിൽ നിന്ന് കഴിഞ്ഞതും പ്രതീക്ഷ കൂട്ടുന്നുണ്ട്.

'ഉദയനാണ് താരത്തിൽ നിന്ന് ലഭിച്ച ആശയം, സിനിമയ്ക്കുള്ളിലെ സിനിമ'; വർഷങ്ങൾക്ക് ശേഷം വന്ന വഴി, വിനീത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us