'സിനിമയേക്കാൾ വലുതായ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ട്'; പ്രേക്ഷകരോട് ഫഹദിന് പറയാനുള്ളത്

'ആളുകൾ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു ഒരു നടനെ പറ്റിയോ അയാളുടെ പെർഫോമൻസിനെ കുറിച്ചോ സംസാരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അവർ തിയേറ്ററിലോ, അതു കഴിഞ്ഞ് തിരികേ വീട്ടിലേക്ക് പോകുന്ന വഴിയോ സംസാരിച്ചോട്ടെ. ആ കഥാപാത്രത്തെയോ നടനെയോ ഉള്ളിലേക്ക് എടുക്കേണ്ട. സിനിമ അതിനപ്പുറത്തേക്കില്ല'

dot image

സിനിമയ്ക്ക് പരിധിയുണ്ട്, അതിനപ്പുറത്തേക്ക് സിനിമയെ കൂടെ കൊണ്ടുപോകേണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. പ്രേക്ഷകർക്ക് കാണാൻ കഴിയുന്ന ഒരു സിനിമ ചെയ്യാൻ ശ്രമിക്കുക എന്നതുമാത്രമാണ് അവരുമായുള്ള തന്റെ കമ്മിറ്റ്മെന്റെന്നും അതിനപ്പുറത്തേക്ക് ഫഹദിന്റെ ജീവിതമെങ്ങനെ എന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും ഫഹദ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സഹ നടൻ സ്ഥാനത്ത് നിന്ന് മെയിൻ റോളുകൾ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. 'ഞാൻ ടൈംലൈനുള്ളിൽ ജോലി തീർക്കുന്ന ഒരു വ്യക്തിയല്ല. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്ന വ്യക്തിയല്ല. എന്നിൽ ആകാംക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു എന്ന് മാത്രം. ഞാൻ പ്രേക്ഷകരോടും പറയുന്നത് എനിക്ക് അവരോടുള്ള കമ്മിറ്റ്മെന്റ് എന്ന് പറയുന്നത് അവർക്ക് കാണാൻ കഴിയുന്ന ഒരു സിനിമ ചെയ്യാൻ ശ്രമിക്കുക എന്നതാണ്. അതല്ലാതെ ഞാൻ എന്റെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് അവര് ആശങ്കപ്പെടേണ്ട കാര്യമില്ല,' നടൻ പറഞ്ഞു.

'സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക. തിയേറ്ററിൽ ഇരിക്കുമ്പോൾ മാത്രം എന്നെ കുറിച്ച്, കഥാപാത്രത്തെ കുറിച്ച് ആലോചിക്കുക. ആളുകൾ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു ഒരു നടനെ പറ്റിയോ അയാളുടെ പെർഫോമൻസിനെ കുറിച്ചോ സംസാരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അവർ തിയേറ്ററിലോ, അതു കഴിഞ്ഞ് തിരികേ വീട്ടിലേക്ക് പോകുന്ന വഴിയോ സംസാരിച്ചോട്ടെ. ആ കഥാപാത്രത്തെയോ നടനെയോ ഉള്ളിലേക്ക് എടുക്കേണ്ട. സിനിമ അതിനപ്പുറത്തേക്കില്ല. സിനിമയ്ക്ക് ഒരു ലിമിറ്റുണ്ട്, ആ ലിമിറ്റിൽ നിർത്തുക. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്,' ഫഹദ് കൂട്ടിച്ചേർത്തു.

'കേരളത്തില് മതങ്ങളെ കുറിച്ച് സിനിമ ചെയ്യുന്നതില് എനിക്ക് പരിമിതിയുണ്ട്'; 'ട്രാൻസിനെ കുറിച്ച് ഫഹദ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us