ഇനി അൽപ്പം ഓട്ടവും ചാട്ടവുമൊക്കെയാകാം; ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര' ആരംഭിച്ചു

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

dot image

അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രാണ്ടാമത്തെ ചിത്രം 'ഓടും കുതിര ചാടും കുതിര' ആരംഭിച്ചു. ഫഹദ് ഫാസിൽ നായകനാവുന്ന സിനിമ നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ്. ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാനാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലിമിന്റെ ജീവിത പങ്കാളി ശ്രുതി ശിഖാമണി ക്ലാപ്പടിച്ചു.

'ഞണ്ടുകളുടെ നാട്ടില് ഒരിടവേളക്ക് ശേഷം' ആണ് അൽത്താഫിന്റെ ആദ്യ ചിത്രം. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജിന്റോ ജോർജ്ജ് ക്യാമറയും ജസ്റ്റിൻ വർഗീസ് സംഗീതവും കൈകാര്യം ചെയ്യുന്നു. എഡിറ്റിങ് അഭിനവ് സുന്ദർ നായക് ആണ്. സെൻട്രൽ പിക്ച്ചേഴ്സാണ് വിതരണം.

ചിത്രത്തിലെ മറ്റ് താരങ്ങളായി ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ, ലാൽ, രൺജി പണിക്കർ, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും അണിനിരക്കും.

'പുതിയ യാത്രയിലേക്ക്'; ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us