'ആവേശം' അടങ്ങിയിട്ടില്ല, ബുക്ക് മൈ ഷോയിൽ താരം 'ആല്‍പ്പറമ്പില്‍ ഗോപി', ബോളിവുഡും ഹോളിവുഡും പിന്നിൽ

കേരളത്തില്‍ നിന്ന് സിനിമ ആദ്യ ദിനത്തിൽ 2.75 കോടി രൂപയിലധികം നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്
'ആവേശം' അടങ്ങിയിട്ടില്ല, ബുക്ക് മൈ ഷോയിൽ താരം 'ആല്‍പ്പറമ്പില്‍ ഗോപി', ബോളിവുഡും ഹോളിവുഡും പിന്നിൽ
Updated on

നിവിൻ പോളി നായകനായ പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ' തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമ കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് സിനിമ ആദ്യ ദിനത്തിൽ 2.75 കോടി രൂപയിലധികം നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് കണക്കിൽ മുന്നിലുള്ളതും മലയാളി ഫ്രം ഇന്ത്യയാണ്. 68000 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം ആണ്. 65000 ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റത്. ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് ആവേശത്തോടെ യാത്ര തുടരുകയാണ്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായ ​ഗില്ലിയാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷം റി-റിലീസ് ചെയ്ത ചിത്രം 20000 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് മലയാള സിനിമകൾ മുന്നിലെത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

'ആവേശം' അടങ്ങിയിട്ടില്ല, ബുക്ക് മൈ ഷോയിൽ താരം 'ആല്‍പ്പറമ്പില്‍ ഗോപി', ബോളിവുഡും ഹോളിവുഡും പിന്നിൽ
കഥയിൽ അല്പം കാര്യം; മമ്മൂട്ടിക്കും സംഘത്തിനും അനുഭവിക്കേണ്ടി വന്നത് മഹാരാഷ്ട്രയിൽ യാഥാർത്ഥ്യമായി

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ 'മലയാളി ഫ്രം ഇന്ത്യ' സിനിമയ്ക്ക് ഒരു കോടി രൂപയിലധികം പ്രീ ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും എത്തുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com