പൽവാൽ ദേവൻ v/s എം എസ് ധോണി, അമരേന്ദ്ര ബാഹുബലിയായി തല; രാജമൗലിയുടെ കിടിലൻ മറുപടി

ധോണി ആരാധകരെ മുഴുവൻ ആവേശത്തിലാക്കിയിരിക്കുകയാണ് രാജമൗലിയുടെ പ്രതികരണം.
പൽവാൽ ദേവൻ v/s എം എസ് ധോണി, അമരേന്ദ്ര ബാഹുബലിയായി തല; രാജമൗലിയുടെ കിടിലൻ മറുപടി
Updated on

വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്' എന്ന ആനിമേറ്റഡ് സീരീസിന്‍റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിലെ ബാഹുബലിയുടെ ചിത്രത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ സാമ്യം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. പ്രമോഷൻ ചടങ്ങിൽ സംവിധായകൻ രാജമൗലി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ആനിമേഷൻ പോസ്റ്റർ ഒരുക്കിയവർ തന്നെപോലെതന്നെ ധോണിയുടെ ഫാൻ ആയിരിക്കുമെന്നാണ് രാജമൗലി ആരാധകരോട് പ്രതികരിച്ചത്. ധോണി ആരാധകരെ മുഴുവൻ ആവേശത്തിലാക്കിയിരിക്കുകയാണ് രാജമൗലിയുടെ പ്രതികരണം. പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതിയില്‍ നടന്ന സംഭവങ്ങളാണ്.

പൽവാൽ ദേവൻ v/s എം എസ് ധോണി, അമരേന്ദ്ര ബാഹുബലിയായി തല; രാജമൗലിയുടെ കിടിലൻ മറുപടി
'ആദ്യ സിനിമ പരാജയം, 27 വര്‍ഷം ബോളിവുഡിൽ അവസരം ലഭിച്ചില്ല'; ജ്യോതിക

സീരിസിന്‍റെ ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനും സീരിസിലുണ്ട്. ഈ സീരിസിന്‍റെ നിര്‍മ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്. അതില്‍ ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നൽകും എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com