അടിമുടി ചിരിക്കാൻ തയ്യാറായിക്കോ; ഗുരുവായൂരമ്പല നടയിൽ കഥ പറയുന്നത് ഇത്ര നേരം

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ
അടിമുടി ചിരിക്കാൻ തയ്യാറായിക്കോ;  ഗുരുവായൂരമ്പല നടയിൽ കഥ പറയുന്നത് ഇത്ര നേരം
Updated on

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഒരു ചിരി വിരുന്ന് ഉറപ്പ് നൽകുന്നതിനാൽ തന്നെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയുമാണ്. സിനിമയുടെ റൺ ടൈമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

യു സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയ്ക്ക് രണ്ട് മണിക്കൂറും 15 മിനിറ്റും ദൈർഘ്യമാണുളളതെന്ന് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അടിമുടി ചിരിക്കാൻ തയ്യാറായിക്കോ;  ഗുരുവായൂരമ്പല നടയിൽ കഥ പറയുന്നത് ഇത്ര നേരം
മുൻ‌കൂർ പണം വാങ്ങിയ ശേഷം 'കൊറോണ കുമാറി'ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com