റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ; നാദിര്‍ഷാ ചിത്രം 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' മെയ് 31 ന്

മുബിൻ റാഫിയുടെ ആദ്യ ചിത്രമാണ് വൺസ് അപോൺ എ ടൈം ഇൻ കൊച്ചി
റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ; നാദിര്‍ഷാ ചിത്രം 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' മെയ് 31 ന്
Updated on

നാദിര്‍ഷായുടെ സംവിധാനത്തിലൊരുങ്ങുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് ചിത്രം റിലീസിനെത്തും. തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് സിനിമയിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. മുബിൻ റാഫിയുടെ ആദ്യ ചിത്രമാണ് വൺസ് അപോൺ എ ടൈം ഇൻ കൊച്ചി.

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം.

പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ.മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ്, ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ; നാദിര്‍ഷാ ചിത്രം 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' മെയ് 31 ന്
നാളെ മമ്മൂട്ടിയുടെ അടുത്ത അവതാരമെത്തും; 'ട‍ർബോ' ട്രെയ്‍ലറിൽ എന്തെല്ലാം പ്രതീക്ഷിക്കാം

Related Stories

No stories found.
logo
Reporter Live
www.reporterlive.com