ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ ആണ് ജീത്തു പടത്തിലെ നായകൻ. ജീത്തു തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.
ശാന്തി മായാദേവിയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജീത്തുവിന്റെ മുൻചിത്രമായ നേരിന്റെ തിരക്കഥയും ശാന്തിയായിരുന്നു ഒരുക്കിയത്. ഈ ഫോർ എന്റർടെയ്ൻമെൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ് ഗോട്ട് ആവുകയല്ലേ, അപ്പോ അണിയറപ്രവർത്തകരും ഗോട്ട് ആവണ്ടേ;'അവതാർ' വിഎഫ്എക്സ് ടീം കോളിവുഡിലേക്ക്കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ജീത്തുവിന്റെ മുൻചിത്രമായ നേര് റിലീസ് ചെയ്തത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് ആരാധകർ വിളിച്ച സിനിമ 100 കോടി ക്ലബിൽ ഇടം നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.