എന്തിന് നാലാം ഭാഗം എന്ന് ട്രോളിയിടത്ത് നിന്ന് ഏറ്റവും വലിയ വിജയ പട്ടികയിലേക്ക്;75 കോടിയുമായി അരൺമനൈ4

ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 75 കോടി രൂപ നേടിയിരിക്കുകയാണ്
എന്തിന് നാലാം ഭാഗം എന്ന് ട്രോളിയിടത്ത് നിന്ന് ഏറ്റവും വലിയ വിജയ പട്ടികയിലേക്ക്;75 കോടിയുമായി അരൺമനൈ4
Updated on

സുന്ദർ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരൺമനൈ 4 തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. മെയ് മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 75 കോടി രൂപ നേടിയിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെ കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ചിത്രം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

എന്തിന് നാലാം ഭാഗം എന്ന് ട്രോളിയിടത്ത് നിന്ന് ഏറ്റവും വലിയ വിജയ പട്ടികയിലേക്ക്;75 കോടിയുമായി അരൺമനൈ4
ഇവർ വിവാഹിതരായോ ? ഞെട്ടിച്ച് സന അൽത്താഫിന്റെയും ഹക്കീം ഷാജഹാന്റെയും പോസ്റ്റ്

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com