'ആളവന്താൻ കോഹ്‍ലി-ധോണി, അൻപേ ശിവം ടെൻഡുൽക്കർ, സകലകലാ വല്ലഭൻ ജഡേജ';കമൽ ഹാസന്റെ ക്രിക്കറ്റ് ടേസ്റ്റ്

'പുന്നകൈ മന്നൻ' രോഹിത് ശർമ്മ, ഫീൽഡിന് വെളിയിൽ അദ്ദേഹം പുന്നകൈ മന്നനാണ്. 'സകലകലാ വല്ലഭൻ' ജഡേജ, വെറും ജഡേജയല്ല സർ ജഡേജ'
'ആളവന്താൻ കോഹ്‍ലി-ധോണി, അൻപേ ശിവം ടെൻഡുൽക്കർ, സകലകലാ വല്ലഭൻ ജഡേജ';കമൽ ഹാസന്റെ ക്രിക്കറ്റ് ടേസ്റ്റ്
Updated on

തന്‍റെ ശ്രദ്ധിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട സിനിമയിലെ ചില ഡയലോഗുകളും സിനിമ പേരുകളും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ആർക്ക് പൊരുത്തപ്പെടും എന്ന് പറയുകയാണ് ഉലകനായകൻ കമൽ ഹാസൻ. 'ഇന്ത്യൻ 2'-ന്റെ റിലീസിന്റെ ഭാഗമായി സ്പോർട്സ് ചാനലായ സ്റ്റാർ സ്പോർട്സ് തമിഴിന് കമൽ ഹാസനും സംവിധായകൻ ശങ്കറും നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും സംസാരിച്ചത്.

അത്തരത്തിൽ കമൽ ഹാസൻ ചിത്രമായ 'വേട്ടയാട് വിളയാട്' എന്ന സിനിമ പേര് ചേരുന്നത് മുഴുവൻ ഇന്ത്യൻ ടീമിനും എന്നാണെന്ന് കമൽ ഹാസൻ പറഞ്ഞു. വേട്ടയാട് വിളയാട്, ആനാൽ നല്ലാ വിളയാട്. 'ആളവന്താൻ' എന്ന പേരുമായി താരം പൊരുത്തപ്പെടുത്തിയത് വിരാട് കോഹ്‍ലിയെയും എം എസ് ധോണിയേയുമാണ്. രണ്ട് പേരും ആ നിമിഷത്തിൽ ജീവിക്കുന്ന വീരന്മാരാണ്. എന്നാൽ മനസിൽ എന്താണുള്ളതെന്ന് പല പരിപാടികളിലും അവർ പറഞ്ഞിട്ടുണ്ടെന്നും ഉലക നായകൻ അഭിപ്രായപ്പെട്ടു.

'അൻപേ ശിവം' എന്നുള്ളത് സച്ചിൻ ടെൻഡുൽക്കറിന് പറ്റിയ പേര്. സിനിമയിൽ മനുഷ്യന്റെ മനസാണ് ദൈവം എന്ന് പറയുന്നുണ്ടെന്നും ആ ദൈവമാണ് സച്ചിനെന്നും അവതാരിക പറഞ്ഞതിനെ താരം ശരിവെയ്ക്കുകയും ചെയ്തു. 'വസൂൽ രാജ' എന്ന പേരിനെ ഐപിഎൽ മാച്ചുമായി താരതമ്യം ചെയ്യാമെന്ന് സംവിധായകൻ ശങ്കറും കൂട്ടിച്ചേർത്തു. 'പുന്നകൈ മന്നൻ' രോഹിത് ശർമ്മ, ഫീൽഡിന് വെളിയിൽ അദ്ദേഹം പുന്നകൈ മന്നനാണ്. 'സകലകലാ വല്ലഭൻ' ജഡേജയെ പറയാം, വെറും ജഡേജയല്ല സർ ജഡേജ എന്ന് വിളിക്കാം.

''രാജ കൈയ്യവെച്ചാൽ രാങ്ക പോടവില്ല...'' പാട്ടിന് ധോണിയെ പറയാം, കാരണം അദ്ദേഹം കൈ വെച്ചത് തെറ്റായി വന്നിട്ടില്ല എന്ന് കമൽ ഹാസൻ പറഞ്ഞു. അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ശങ്കറും അഭിപ്രായപ്പെട്ടു. മറ്റൊന്നിനേയും പറ്റി അദ്ദേഹത്തിന് ടെൻഷനില്ല. ആ നിമിഷം എത്രയും മികച്ചത് ചെയ്യാമോ അത് ധോണി ചെയ്യും. റിസൾട്ടിനെ പറ്റി ആലോചിക്കില്ല, സംവിധായകൻ കൂട്ടിച്ചേർത്തു.

'വിദൈ നാൻ പോട്ടത്' എന്ന് ഡയലോഗിന് കപിൽ ദേവ് എന്നായിരുന്നു ശങ്കറിന്റെ ഉത്തരം. 'നാല് പേര്ക്ക് നല്ലത് നടക്കണുംനാ എതുവുമേ തപ്പില്ലെ' (നാല് പേർക്ക് നല്ലത് നടക്കണമെങ്കിൽ എന്ത് ചെയ്താലും തെറ്റില്ല), എന്ന ഡയലോഗിന് ടി20 എന്നായിരുന്ന കമൽ ഹാസന്റെ മറുപടി. എങ്ങനെ വേണമെങ്കിലും ബാറ്റ് വീശാം. ഒരു തെറ്റുമില്ല. 40,000 പേരിരിക്കുന്ന ഒരു സ്റ്റേഡിയത്തിൽ ഒന്നും തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.

'ആളവന്താൻ കോഹ്‍ലി-ധോണി, അൻപേ ശിവം ടെൻഡുൽക്കർ, സകലകലാ വല്ലഭൻ ജഡേജ';കമൽ ഹാസന്റെ ക്രിക്കറ്റ് ടേസ്റ്റ്
അഞ്ച് സുന്ദരികളും പിന്നെ സുരാജും, മലയാളത്തിൽ നിന്ന് വീണ്ടുമൊരു വെബ് സീരീസ്; 'നാഗേന്ദ്രൻസ് ഹണിമൂൺസ്'

Related Stories

No stories found.
logo
Reporter Live
www.reporterlive.com