150 കോടിയും കടന്ന് ഇന്റർനാഷണൽ ലെവലിലെത്തിയ ക്ലാസ്സ് വിജയം; നജീബിന്റെ അതിജീവനം ഇനി ഒടിടിയിലേക്ക്?

നിരൂപക പ്രശംസയും, പ്രേക്ഷക പ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു
150 കോടിയും കടന്ന് ഇന്റർനാഷണൽ ലെവലിലെത്തിയ ക്ലാസ്സ് വിജയം; നജീബിന്റെ അതിജീവനം ഇനി ഒടിടിയിലേക്ക്?
Updated on

മലയാള സിനിമയിൽ പല കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ച ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം. നൂറ് തിയേറ്ററുകളിൽ അമ്പതു ദിവസം പൂർത്തിയാക്കിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ മെയ് 26 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

150 കോടിയും കടന്ന് ഇന്റർനാഷണൽ ലെവലിലെത്തിയ ക്ലാസ്സ് വിജയം; നജീബിന്റെ അതിജീവനം ഇനി ഒടിടിയിലേക്ക്?
ഗർഭം ഇത്ര രഹസ്യമാക്കണോ എന്ന് ആരാധകർ; കത്രീന കൈഫ് ഗർഭിണി? വീഡിയോ വൈറൽ

നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com