'എന്നൈ പുടിച്ച കോടി പേർ ഇറുക്ക്'; മാസ്റ്റർ റീ റിലീസിന് ഒരുങ്ങുന്നു, തമിഴ്‌നാട്ടിലും കേരളത്തിലുമല്ല

കൊവിഡാനന്തരം തിയേറ്ററുകളിലെത്തിയ ആദ്യ വിജയ് ചിത്രമായിരുന്നു മാസ്റ്റർ
'എന്നൈ പുടിച്ച കോടി പേർ ഇറുക്ക്'; മാസ്റ്റർ റീ റിലീസിന് ഒരുങ്ങുന്നു, തമിഴ്‌നാട്ടിലും കേരളത്തിലുമല്ല
Updated on

ഗില്ലിയുടെ ആരവങ്ങൾക്ക് ശേഷം മറ്റൊരു വിജയ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ ആണ് റീ റിലീസിന് ഒരുങ്ങുന്നത്. എന്നാൽ തമിഴ്നാട്ടിലോ കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തോ അല്ല യൂറോപ്പിലാണ് ചിത്രം വീണ്ടുമെത്തുക.

മാസ്റ്ററിന്റെ വിതരണ പങ്കാളികളായ ഹംസിനി എന്റർടെയ്ൻമെന്റാണ് ഇക്കാര്യം സമൂഹ മാധ്യമണങ്ങളിലൂടെ അറിയിച്ചത്. റീ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

കൊവിഡാനന്തരം തിയേറ്ററുകളിലെത്തിയ ആദ്യ വിജയ് ചിത്രമായിരുന്നു മാസ്റ്റർ. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയാഹ്, അർജ്ജുൻ ദാസ്, ശാന്തനു ഭാഗ്യരാജ്, നാസ്സർ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സേവിയർ ബ്രിട്ടോയാണ് മാസ്റ്റർ നിർമ്മിച്ചത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത സിനിമ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടിയിരുന്നു.

'എന്നൈ പുടിച്ച കോടി പേർ ഇറുക്ക്'; മാസ്റ്റർ റീ റിലീസിന് ഒരുങ്ങുന്നു, തമിഴ്‌നാട്ടിലും കേരളത്തിലുമല്ല
'എന്നെ വെടിവെച്ച് കൊന്നിട്ട് നിന്ന് ചിരിക്കുന്നോ'; ബൈജുവിന് ഷാജോണിന്റെ രസികൻ കമന്റ്

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com