'മനഃപൂർവം അപമാനിച്ചു, മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം

'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരം ദേവനന്ദ അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് കട്ട് ചെയ്ത ഒരുഭാഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
'മനഃപൂർവം അപമാനിച്ചു, മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം
Updated on

'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് കട്ട് ചെയ്ത ഒരുഭാഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സൈബർ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബർ പൊലീസിന് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകി. പരാതിയുടെ പൂർണരൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചിരികുന്ന വീഡിയോ തന്റെ മകളെ മനഃപൂർവം അപമാനിക്കാനാണെന്നും അത് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. 'എല്ലാവർക്കും നമസ്കാരം പുതിയ സിനിമ ഗു...ന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റർവ്യൂ വിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട്‌ ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു', കുറിപ്പിൽ പറയുന്നു.

'മനഃപൂർവം അപമാനിച്ചു, മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം
'അടിപൊളി' ലോകമെമ്പാടും കുതിപ്പ്; 'ടർബോ' 50 കോടി ക്ലബിൽ

തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമയിലെത്തുന്നത്. മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ, അരൺമനൈ 4 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘ഗു’ ആണ് ഒടുവിലായി ദേവനന്ദയുടേതായി പുറത്തിറങ്ങിയ ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com